കാസർഗോഡിന് ഇന്ന് ആശ്വാസം; ഇന്ന് 4 പേർക്ക് രോഗം! 2 പേർക്ക് രോഗമുക്തി
കാസർഗോഡ്; ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22 ന് ഫുജൈറയില്‍ നിന്നു വന്ന 50 വയസുള്ള വലിയപറമ്പ സ്വദേശി , ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തി 40 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

Recommended Video
രണ്ട് പേർക്ക് രോഗം ഭേദമായി.പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, യു എ ഇയില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
വീടുകളില്‍ 6286 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂരിൽ നിന്നുള്ള 14 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലത്ത് നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട്നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.












Click it and Unblock the Notifications