കാസർഗോഡ് ഇന്ന് 4 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി!! 104 പേർ ചികിത്സയിൽ
കാസർഗോഡ്; ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആണ്
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44,45 വയസുകളുള്ള മംഗല്‍പാടി സ്വദേശിനികള്‍, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള ചെമ്മനാട് സ്വദേശി, ജൂണ്‍ ആറിന് കുവൈത്തില്‍ നിന്നെത്തിയ 36 വയസുള്ള മടിക്കൈ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

രണ്ട് പേര്‍ കോവിഡ് നെഗറ്റീവായി.ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ദുബായില്‍ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് സ്വദേശിനിയ്ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ടട്രയില്‍ നിന്നെത്തിയ 38 വയസുള്ള വലിയപറമ്പ സദേശിക്കും രോഗം ഭേദമായി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Recommended Video













Click it and Unblock the Notifications