കാസര്‍കോട് ജില്ലയില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ചത് 40 പേര്‍ക്ക്: 6 പേര്‍ക്ക് രോഗമുക്തി
കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണ്ണടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഉറവിടം അറിയാത്ത മൂന്ന് കേസുകളും ഉണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
കാസര്‍കോട് നഗരസഭയിലെ 46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാര്‍ (പ്രഥമിക സമ്പര്‍ക്കം)
മധുര്‍ പഞ്ചായത്തിലെ 26 വയസുള്ള സ്ത്രീ (ആരോഗ്യ പ്രവര്‍ത്തക), 51 കാരന്‍ (പ്രഥമിക സമ്പര്‍ക്കം)
ചെങ്കള പഞ്ചായത്തിലെ 15 വയസുള്ള ആണ്‍കുട്ടി, 19 കാരന്‍, 15 വയസുള്ള പെണ്‍കുട്ടി, 50, 20 വയസുള്ള സ്ത്രീകള്‍, 60 കാരന്‍ (ഒരേ കുടുബം), 40,28 വയസുള്ള സ്ത്രീകള്‍, 15 വയസുള്ള പെണ്‍കുട്ടി ( ഒരേ കുടുംബം)
കുമ്പള പഞ്ചായത്തിലെ 38 കാരി (ആരോഗ്യ പ്രവര്‍ത്തക), 36, 17 വയസുള്ള സ്ത്രീകള്‍, 14, 6, ഒന്നരവയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 64, 31 വയസുള്ള പുരുഷന്മാര്‍ (പ്രാഥമിക സമ്പര്‍ക്കം), ഏഴ്, രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 21, 29 വയസുള്ള പുരുഷന്മാര്‍ (പ്രാഥമികം), 23 കാരി (ആരോഗ്യപ്രവര്‍ത്തക)
മടിക്കൈ പഞ്ചായത്തിലെ 25 കാരി (പ്രാഥമിക സമ്പര്‍ക്കം)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 21 കാരന്‍ (ഉറവിടം ലഭ്യമല്ല)
നീലേശ്വരം നഗരസഭയിലെ 75 കാരന്‍ ( ഉറവിടം ലഭ്യമല്ല), 35 കാരന്‍ (ഉറവിടം ലഭ്യമല്ല)
വിദേശം
ജൂലെ 10 ന് സൗദിയില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 39 കാരന്‍, ജൂലൈ അഞ്ചിന് സൗദിയില്‍ നിന്ന് വന്ന 33 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി
ഇതര സംസ്ഥാനം
ജൂലൈ രണ്ടിന് കര്‍ണ്ണാടകയില്‍ നിന്ന് വന്ന 25 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി
ജില്ലയില്‍ 5109 പേര്‍ നിരീക്ഷണത്തില്‍
കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ 5109 പേര്‍ നിരീക്ഷണത്തില്‍.ഇതില്‍ വീടുകളില്‍ 4250 പേരും സ്ഥാപന നിരീക്ഷണത്തില്‍ 859 പേരുമാണ് ഉള്ളത്.സെന്റിനെന്റല്‍ സര്‍വ്വേ അടക്കം പുതുതായി 435 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.670 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.ഇന്നലെ(ജൂലൈ 21)396 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു . പുതുതായി 320 പേരെ ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലും പ്രവേശിപ്പിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് ആര്‍ പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയത്.
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂലൈ 10 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 20,25 വയസുള്ള സ്ത്രീകള്‍, കാസര്‍കോട് നഗരസഭയിലെ 41 കാരി, മുളിയാര്‍ പഞ്ചായത്തിലെ 35 കാരന്‍ (എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ), കുംബഡാജെ പഞ്ചായത്തിലെ 25 കാരി (വിദേശം)
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയത്
ജൂലൈ 5 ന് പോസിറ്റീവായ വോര്‍ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി (സമ്പര്‍ക്കം)












Click it and Unblock the Notifications