കാസര്‍കോട് ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, 421 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്; ജില്ലയില്‍ 439 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 421 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3758 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 211 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15836 പേര്‍ വീടുകളില്‍ 15023 പേരും സ്ഥാപനങ്ങളില്‍ 813 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15836 പേരാണ്.

പുതിയതായി 1354 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5992 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4524, ആന്റിജന്‍ 1447, ട്രൂനാറ്റ് 21 ). 3220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1128 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 590 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 421 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ
82120 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 77691 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 10.9.അതേസമയം സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം












Click it and Unblock the Notifications