കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കൊവിഡ് ഭേദമായ ആൾക്ക് വീണ്ടും രോഗം; കടുത്ത ആശങ്ക, ജില്ലയിൽ രോഗികൾ 10,000 കടന്നു

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ കൊവിഡ് അതിരൂക്ഷം. ജില്ലയിൽ രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. 10466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 720 പേര്‍ വിദേശത്ത് നിന്നെത്തിയവരും 548 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7777 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 82 ആയി. നിലവില്‍ 2607 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1207 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

kasargod covid

Recommended Video

cmsvideo
പാലക്കാട്; ലിപികളില്ലാത്ത ഭാഷകൾക്ക് സ്വന്തമായി ലിപി ഒരുക്കി ഒരു പ്രവാസി

ഇന്ന് 453 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണിത്, ജില്ലയില്‍ ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം 400 ന് മുകളില്‍ എത്തുന്നത്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3233 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4333 പേരാണ്. പുതിയതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി.

അതേസമയം കൊവിഡ് ഭേദമായ മഞ്ചേശ്വരത്തെ പൊതുപ്രവർത്തകന്റെ പരിശോധന ഫലം വീണ്ടും പോസ്റ്റീവായി. രണ്ട് മാസം മുൻപാണ് ഇയാൾക്ക് കൊവിഡ് വന്നത്. പിന്നീട് രോഗമുക്തി നേടിയിരുന്നു. എന്നാൽ എന്നാൽ ഒരാഴ്ച മുൻപ് പനിയും ചുമയും ബാധിച്ചതിനെ തുടർന്നു മംഗൽപാടി താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.

കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണംകേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണം

 കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റി കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്; സമരപരിപാടികള്‍ മാറ്റി

ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനംആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനം

ചൈനയ്ക്കെതിരെ ഇന്ത്യ; ഏകപക്ഷീയമായി തിരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലചൈനയ്ക്കെതിരെ ഇന്ത്യ; ഏകപക്ഷീയമായി തിരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ല

English summary
453 New Covid Cases Reported In kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X