കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കടുത്ത ആശങ്ക; ഡോക്ടർക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീച്ചത് 3 പേർക്ക്

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

26 ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ്(സമ്പര്‍ക്കം) രോഗം സ്ഥിരീകരിച്ചത്.

corona34-15887

ഉക്കിനടുക്ക മെഡിക്കൽ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. മെയ് 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും 22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് രോഗം ഭേദമായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

Recommended Video

cmsvideo
ചക്ക ഉത്പന്നങ്ങൾ വിറ്റു കിട്ടുന്ന കാശ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങി കുറച്ച് സ്ത്രീകൾ

പാലക്കാട് ഇന്നും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്!! വിവരങ്ങൾ ഇങ്ങനെപാലക്കാട് ഇന്നും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്!! വിവരങ്ങൾ ഇങ്ങനെ

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 മരണം, 40 പേർക്ക് പരിക്ക്! സമീപവാസികളെ ഒഴിപ്പിച്ചുഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 മരണം, 40 പേർക്ക് പരിക്ക്! സമീപവാസികളെ ഒഴിപ്പിച്ചു

പട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭപട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭ

English summary
5 more covid cases confirmed in kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X