കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്!! വിദേശത്ത് നിന്നെത്തിയത് 3 പേർ, 2 പേർക്ക് രോഗമുക്തി

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
മംഗല്‍പാടി , പള്ളിക്കര ,ചെങ്കള സ്വദേശികളാണിവർ. ഇന്ന് രണ്ട് പേർ രോഗമുക്തി നേടി.

1592749098

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ഉദയഗിരി സി എഫ് എല്‍ ടി സിയിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർക്കാണ് രോഗം ഭേദമായത്. ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരായിരുന്ന്.

വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

അതേസമം സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചുഅച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു

പാലക്കാട് 15 പേർക്ക് കൊവിഡ്!! 12 പേരും വിദേശത്ത് നിന്ന് വന്നവർ! ഒരാൾക്ക് രോഗമുക്തിപാലക്കാട് 15 പേർക്ക് കൊവിഡ്!! 12 പേരും വിദേശത്ത് നിന്ന് വന്നവർ! ഒരാൾക്ക് രോഗമുക്തി

 തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം

English summary
6 More Covid Cases In Kasargod Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X