കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോൺ തസ്ലിം വധം: ക്വട്ടേഷൻകാരായ ഏഴു പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കാസർകോട്: കാസർകോട് ചെമ്പരിക്ക സ്വദേശിയും ഗുണ്ടാ നേതാവുമായ ഡോൺ തസ്ലീം എന്നറിയപ്പെടുന്ന മൂത്ത സീംമിനെ (39) തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ഏഴു പേരെ മംഗളൂര് പൊലിസ് അറസ്റ്റു ചെയ്തു. തസ്ലീമിനെ കൊന്ന ഓപ്പറേഷനിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. വടക്കൻ കർണാടക സ്വദേശികളായ ഇർഫാൻ, അക്ഷയ്, സുരാജ്, ഗുരുരാജ്.സിദ്ധ ലിംഗ .അഹമു, ബന്ത്യാൾ സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് കലയുറഗിയിൽ പിടിയിലായത്.

മോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യമോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ

തസ്ലീമിനെ അബ്ദുൽ സമദിന്റെ കാറിൽ ആറംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തസ്ലീമുമായുള്ള കുടി പകയിൽ റഫീഖ് എന്നയാൾ ക്വട്ടേഷൻ നൽകിയെന്നാണ് പിടിയിലായവർ നൽകിയ മൊഴി.ഇതിനായി പണവും കൈമാറി.നേരത്തെ കാലിയ റഫീഖ് എന്ന ഗുണ്ടാ നേതാവിന്റെ കൊലയിൽ തസ്ലീമിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പ്രതികാരം കൂടി സംഭവത്തിലുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നുണ്ട്.

crime

ആഭരണ കേസിൽ കല ബുറ ഗി ജയിലിൽ റിമാൻഡിലായിരുന്നു തസ്ലിം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോഴാണ് കൊല്ലപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിനും 2019 ൽ തസ്ലിമിനെ ഡൽഹി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ, ഉള്ളാൾസ് റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

English summary
7 arrested for Don Thaslim death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X