കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കമറുദ്ദീനെതിരെ വീണ്ടും പരാതി.... ഇത്തവണ തട്ടിയത് 73 ലക്ഷം 13 കേസുകള്‍ എംഎല്‍എക്കെതിരെ!!

Google Oneindia Malayalam News

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍. ജ്വല്ലറി നിക്ഷേപകരാണ് പുതിയ പരാതിയുമായി എത്തിയിരിക്കുകയാണ്. പുതിയ വഞ്ചനാ കേസാണ് അദ്ദേഹത്തിന്റെ പേരില്‍ എടുത്തിരിക്കുന്നത്. മുസ്ലീം ലീഗ് പ്രാദേസിക നേതാവ് അടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 13 വഞ്ചന കേസുകളാണ് കമറുദ്ദീനെതിരെ ഉള്ളത്. വഞ്ചന കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ കമറുദ്ദീനും മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ്‌കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1

പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകല്‍ നല്‍കിയെന്നാണ് കമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെയുള്ള കേസ്. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് ഇവിടെ നിക്ഷേപമുള്ള പണം സുബീര്‍, അഷ്‌റഫ് എന്നിവര്‍ തിരികെ ആവശ്യപ്പെട്ടത്. പണം വേണമെന്ന് നിരന്തരം പറഞ്ഞതോടെ കമറുദ്ദീനും പൂക്കോയ തങ്ങളും ഇവര്‍ക്ക് അഞ്ച് ചെക്കുകള്‍ നല്‍കി. ഈ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.

ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. കഴിഞ്ഞ വര്‍ഷമാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയത്. അതേസമയം ചെക്ക് മടങ്ങിയതോടെ വഞ്ചിക്കപ്പെട്ടവര്‍ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകര്‍ അടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ വേറെ അഞ്ച് കേസുകളും ഉണ്ട്. അഞ്ച് പേരില്‍ നിന്ന് 75 ലക്ഷം തട്ടിയെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വന്ന സമാന പരാതികളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കമറുദ്ദീന്‍ പ്രതികരിച്ചത്. പണം തിരികെ നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. നാല് മാസത്തിനുള്ളില്‍ എല്ലാവരുടെയും പണം കൊടുത്ത് തീര്‍ക്കുമെന്നും കമറുദ്ദീന്‍ പറഞ്ഞു. താന്‍ ഒളിവില്‍ കഴിയുകയല്ലെന്ന് എംഎല്‍എ പറഞ്ഞു. ഇന്നും ഇന്നലെയുമെല്ലാം പൊതുപരിപാടികളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. പൈസ് താന്‍ ആരോടും വാങ്ങിയല്ല. അവര്‍ വന്ന് തന്റെ കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. ബിസിനസ് തകരുന്നത് സ്വാഭാവികമാണെന്നും കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു.

English summary
73 lakh fraud new case against kamaruddin mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X