Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ; കാസർഗോ‍ഡ് 8 സ്ഥാപനങ്ങൾ ഏറ്റെടുത്തു

കാസർഗോഡ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എട്ട് സ്ഥാപനങ്ങള്‍ അടിയന്തിരമായി ഏറ്റെടുത്ത് സി എഫ് എല്‍ ടി സി കള്‍ സജ്ജീകരിക്കുന്ന നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, പെരി ഗവ.പോളിടെക്‌നിക് കോളേജ്, ബദിയഡുക്ക മാര്‍ തോമ കേളേജ് ഫോര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി, പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ഹോസ്റ്റല്‍, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം നമ്പര്‍ -2, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജ് എന്നിവയാണ് പുതിയതായി സി എഫ് എല്‍ ടി സികളാക്കി മാറ്റുന്നത്.

covid firstline centre

ജില്ലയിലെ സി എഫ് എല്‍ ടി സികളുടെ നടത്തിപ്പ് ചുമതലയ്ക്കായി ചെയര്‍മാര്‍, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരടങ്ങുന്ന ഏഴംഗ മാനേജിങ് കമ്മിറ്റികള്‍ രൂപീകരിച്ചു.കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം സി എഫ് എല്‍ ടി സി, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ് സി എഫ് എല്‍ ടി സി എന്നിവയുടെ ചെര്‍മാനായി നഗരസഭാ ചെയര്‍മാന്‍ വി വി രമേശനെയും, പെരിയ പോളിടെക്‌നിക് കോളേജ് സി എഫ് എല്‍ ടി സി,പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹോസ്റ്റല്‍ സി എഫ് എല്‍ ടി സി എന്നിവയുടെ ചെയര്‍പേഴ്‌സണായി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായരെയും മാര്‍തോമ കോളേജ് ഫോര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സി എഫ് എല്‍ ടി സി, ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സിഎഫ് എല്‍ ടി സി എന്നിവയുടെ ചെയര്‍മാനായി ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ടിനെയും വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം സി എഫ് എല്‍ ടി സി ചെയര്‍ പേഴ്സണായി മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷിനെയും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് സി എഫ് എല്‍ ടി സി ചെയര്‍മാനായി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസിനെയും നിയമിച്ചു.

Recommended Video

cmsvideo
    സേവ് മണ്ണാർക്കാട് നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+