സഹോദരങ്ങളുടെ മരണത്തിന് പിന്നാലെ കാസര്‍ഗോട്ട് വീണ്ടും പനിമരണം, ആശങ്ക
കാസര്‍ഗോഡ്: സഹോദരങ്ങളുടെ മരണത്തിന് പിന്നാലെ കാസര്‍കോട്ട് വീണ്ടും പനിമരണം. പടന്ന ഉദിനൂര്‍ സെന്‍ട്രലില്‍ താമസിക്കുന്ന രാജ്കുമാറിന്റെയും മണിമാലയുടെയും മകള്‍ റിഷിക (8)യാണ് പനി ബാധിച്ച് മരിച്ചത്. രണ്ടുദിവസം മുമ്പ് തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം വീട്ടിലേക്ക് പോയിരുന്നു.

എന്നാല്‍ ശനിയാഴ്ച രാവിലെയോടെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. നിലഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരണപ്പെട്ടു. ഉദിനൂര്‍ സെന്‍ട്രലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയാണിവര്‍. ആശുപത്രി അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെ സംസ്‌ക്കരിച്ചു.












Click it and Unblock the Notifications