കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമിനു വേണ്ടി കളത്തിലിറങ്ങുന്നുന്നത് മലയാളിയായ എട്ടുവയസുകാരി

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: ഈമാസം 14 മുതല്‍ 23 വരെ സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക തയ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങുന്നത് മലയാളിയായ എട്ടുവയുകാരി. കാസര്‍ഗോഡ് ചെറുവത്തൂരിലെ തയ്‌ക്വോണ്ടോ സീനിയര്‍ മാസ്റ്റര്‍ ഡോ. ഗിന്നസ് അനില്‍കുമാറിന്റെ മകള്‍ അന്‍വിദ (എട്ട്)യാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കായികതാരങ്ങളും ഒഫീഷ്യല്‍സും അടക്കം 90 ഓളം പേരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ഇതിന്റെ കോച്ചും അനില്‍കുമാറാണ്.

കർണാടകയിൽ ബിജെപി പയറ്റിയത് അമിത് ഷായുടെ തന്ത്രം; എംഎൽഎമാർ കെണിയിൽ വീണെന്ന് സിദ്ധരാമയ്യകർണാടകയിൽ ബിജെപി പയറ്റിയത് അമിത് ഷായുടെ തന്ത്രം; എംഎൽഎമാർ കെണിയിൽ വീണെന്ന് സിദ്ധരാമയ്യ

പത്തുവയസിന് താഴെയുള്ളവരുടെ ടീമില്‍ സബ്ജൂനിയര്‍ 'പും സാ' വിഭാഗത്തില്‍ ആണ് അന്‍വിദ അനില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. കൊറിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ അഞ്ചു ദിവസത്തെ പരിഷ്‌കരിച്ച അടവുകളുടെ വിദഗ്ദ്ധ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനും അന്‍വിദ അര്‍ഹത നേടിയിട്ടുണ്ട്. ടീം ജൂലൈ 13ന് ഡല്‍ഹിയില്‍ നിന്നും സൗത്ത് കൊറിയയിലേക്ക് പുറപ്പെടും.

anvitha-1

രണ്ടാം വയസുമുതല്‍ പിതാവായ ഡോ.ഗിന്നസ് അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് തയ്‌കോണ്ടോ അഭ്യസിച്ചുവരുന്നത്. കഴിഞ്ഞവര്‍ഷം എറണാകുളത്ത് വച്ച് നടന്ന പുംസാ മത്സരത്തില്‍ അന്‍വിദ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. മറ്റും ചെറിയകുട്ടികള്‍ക്കും അന്‍വിദ തയ്‌കോണ്ടോ പരിശീലിപ്പിക്കുന്നുണ്ട്. ജി.എച്ച് എസ്.എസ് കുട്ടമത്തിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: വിജിത അനില്‍ (സതേണ്‍ റെയില്‍വേ ജീവനക്കാരി).

English summary
8th year old girl represents World taekwondo chamapionship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X