ഭീതി ഒഴിയാതെ കാസർഗോഡ്; വിദേശത്ത് നിന്നെത്തിയ 7 പേർക്ക് കൊവിഡ്! ഇന്ന് 9 പേർക്ക് രോഗം!!
കാസർഗോഡ്; ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആർക്കും രോഗമുക്തി ഇല്ല.
വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 46 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 23 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, മെയ് 30 ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, മെയ് 31 ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള ബളാൽ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒമ്പതിന് ബഹ്‌റിനില്‍ നിന്ന് വന്ന 34 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി.

മഹാരാഷ്ട്രയിൽ നിന്നെത്തിയവർ ഇവർ-
മെയ് 30 ന് ബസിന് വന്ന 68 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്‌സി കാറില്‍ വന്ന 51 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
നിലവിൽ 3641 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ 3328 പേർ വീടുകളിലും സ്ഥാപന നിരീക്ഷണത്തില്‍ 313 പേരുമാണ് ഉള്ളത്. 476 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Recommended Video



Click it and Unblock the Notifications