Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 9 പേർക്ക് കൊവിഡ്; 8 പേരും എത്തിയത് വിദേശത്ത് നിന്ന്

കാസർഗോഡ്; ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.തൃക്കരിപ്പൂര്‍,കാഞ്ഞങ്ങാട് നഗരസഭാ,വലിയപറമ്പ,കുമ്പള, മൊഗ്രാല്‍പുത്തൂര്‍ ,വലിയപറമ്പ,മടിക്കൈ എന്നിവടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 7 പേർ രോഗമുക്തരായി.കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ആറ് പേര്‍ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവിൽ 4899 പേര്‍ പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

coronavaccine

വീടുകളില്‍ 4519 പേരും സ്ഥാപന നിരീക്ഷണത്തില്‍ 380 പേരുമാണ് ഉള്ളത്. പുതിയതായി 25 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 174 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 84 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 156 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

Recommended Video

cmsvideo
    Excise driver KP Sunil's audio message came out | Oneindia Malayalam

    അതേസമയം സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട്- 16,എറണാകുളം -14 , കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരത്ത് 11 പേര്‍ക്കും, കാസര്‍ഗോഡ് 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+