കാമുകിയെ തേടി 19 കാരൻ വാടക കാറിലെത്തി.. പണമില്ലാതെ കുടുങ്ങി, ഒടുവിൽ പിടിയിൽ
കാസർഗോഡ്; സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കൂട്ടികൊണ്ട് പോകാനായി തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തിയ 19 കാരനേയും കൂട്ടുകാരേയും പിടികൂടി നാട്ടുകാർ. അതേസമയം പെൺകുട്ടിയുടെ വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ പോലീസ് 19 കാരനേയും സുഹൃത്തുക്കളേയും വിട്ടയച്ചു. ഇന്നലെ പുഞ്ചാവി കടപ്പുറത്ത് വെച്ചാണ് നാട്ടുകാർ യുവാക്കളെ കാണുന്നത്.സംഭവം ഇങ്ങനെ

പുലർച്ചെ കടപ്പുറത്ത് യുവാക്കളെ കണ്ടതോടെ മത്സ്യതൊഴിലാളികൾ ഇവരോട് വിവരം തിരക്കുകയായിരുന്നു. എന്നാൽ വ്യക്തമായി ഉത്തരം നൽകാതെ യുവാക്കൾ പരുങ്ങി. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിച്ചു. ഞായാറാഴ്ചയായിരുന്നു യുവാവും കൂട്ടുകാരും വാടകയ്ക്കെടുത്ത കാറിൽ തിരുവന്തപുരത്ത് നിന്ന് കാസർഗോഡേക്ക് വന്നത്. എന്നാൽ വരുന്ന വഴിയിൽ ടയർ പഞ്ചറായി.
കൈയ്യിൽ പണം ഇല്ലാതിരുന്നതിനാൽ പലരുടേയും സഹായത്തോടെ ടയർ ശരിയാക്കി യുവാക്കൾ ചൊവ്വാഴ്ച കാഞ്ഞങ്ങാട് എത്തി. എന്നാൽ പെൺകുട്ടിുടെ മേൽവിലാസം കണ്ടെത്താൻ യുവാക്കൾക്ക് കഴിഞ്ഞില്ല. ഇതോടെ നട്ടം തിരിഞ്ഞാണ് കടപ്പുറത്ത് എത്തിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പെൺകുട്ടിയുടെ വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനെ തുടർന്നു വിട്ടയച്ചു..












Click it and Unblock the Notifications