Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ​ഗേൾഫ്രണ്ടിനെ അവൻ വേദനിപ്പിച്ചു', മാഷിനോട് പരാതി പറഞ്ഞ് ഒന്നാം ക്ലാസുകാരൻ

സ്കൂളൊക്കെ തുറന്നിരിക്കുകയാണ്. ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുറുമ്പന്മാരും കുറുമ്പികളുമൊക്കെ ഉണ്ടാവും. ആദ്യം ദിവസം കരച്ചിലും ബഹളവുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവുമെങ്കിലും ഇപ്പോൾ പുതിയ കൂട്ടുകാരുമൊക്കെ ആയി അടിച്ചുപൊളിക്കാൻ തുടങ്ങിയിട്ടുണ്ടാവും. ഇവിടെ ഒരു മിടുക്കന് കൂട്ടുകാരെ മാത്രമല്ല, ഒരു ​ഗേൾഫ്രണ്ടിനേയും ലഭിച്ചു. പക്ഷേ മാഷോട് പറയാൻ ഇവനൊരു പരാതിയുമുണ്ടായിരുന്നു.

തന്റെ ഗേൾ ഫ്രണ്ടിനെ ഒരു കുട്ടി വേദനിപ്പിച്ചു എന്ന പരാതിയുമായാണ് ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ മാഷിന്റെ അടുത്തെത്തിയത്. ഗേൾഫ്രണ്ടിന്റെ കലുപിടിച്ച് വലിച്ചതുകാരണം അവൾ കരയുകയാണെന്നും അത് തനിക്ക് വിഷമമായെന്നും ദേവൂട്ടൻ പറയുന്നു.

Boy2222

പക്ഷേ അവനെ ശിക്ഷിക്കുകയൊന്നും വേണ്ടെന്നും കാര്യ മാഷ് ഒന്നുചോദിച്ചാൽ മാത്രം മതിയെന്നുമാണ് ദേവൂട്ടൻ പറയുന്നത്. കാസർ​ഗോഡ് കാനത്തൂർ യുപി സ്കൂളിലെ ഒന്നാം ക്ലാസുകാരനാണ് ദേവൂട്ടൻ. ദേവൂട്ടന്റെ പരാതിക്ക് പരിഹാരവും ഉണ്ടായി.

വളരെ രസകരമായിട്ടാണ് അധ്യാപകൻ പ്രശ്നം പരിഹരിക്കുന്നത്. ​ഗേൾ ഫ്രണ്ടിന്റെ കാൽ വേദനിച്ചിപ്പോൾ മോന് വിഷമമായോ എന്നാണ് അധ്യാപകൻ ചോദിക്കന്ന്. വിഷമമായി എന്ന് അവൻ മറുപടി പറഞ്ഞു.

സംഭവത്തെക്കുറിച്ച് താൻ ചോദിക്കാമെന്ന് അധ്യാപകന് ദേവൂട്ടനോട് പറയുന്നുണ്ട്. മോൻ പോയി ​ഗേൾഫ്രണ്ടിനെ സമാധാനിപ്പിക്കെന്നും പറഞ്ഞ് അവനെ സമാധാനിപ്പിച്ചാണ് അധ്യാപകൻ പറഞ്ഞുവിടുന്നത്. നിരവധിപേരാണ് ഈ വീ‍ഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+