കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാട്ടി; ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി ഒരു മലയാളി വിദ്യാര്‍ഥി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി ഒരു മലയാളി വിദ്യാര്‍ഥി. കാസര്‍കോട് ചീമേനി അപ്ലൈയ്ഡ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥി ശ്രീനാഥ് രാഗുനാഥ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ്ങിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് എത്തിക്കല്‍ ഹാക്കറായ പിലിക്കോട് സ്വദേശി ശ്രീനാഥിന് അംഗീകാരം നേടിക്കൊടുക്കാനായത്.

<strong>യോഗി ബലാല്‍സംഗക്കാരന്‍; ഭീകരാക്രമണം നടത്തിയത് ആര്‍എസ്എസ്... ഗായികക്കെതിരെ രാജ്യദ്രോഹ കുറ്റം</strong>യോഗി ബലാല്‍സംഗക്കാരന്‍; ഭീകരാക്രമണം നടത്തിയത് ആര്‍എസ്എസ്... ഗായികക്കെതിരെ രാജ്യദ്രോഹ കുറ്റം

വെബ്‌സൈറ്റില്‍ മലീഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ. നേരത്തെ പ്ലസ്ടു പഠന കാലത്തും ശ്രീനാഥ് ഗൂഗിളിലെ പിഴവ് കണ്ടെത്തി ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഗൂഗിളിലെ പ്രധാന പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും നല്‍കാറുണ്ട്.

Sreenath Raghunath

ഓരോ പിഴവിനും നിലവാരമനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ലക്ഷക്കണക്കിന് ടെക്കികളാണ് ബഗുകള്‍ കണ്ടെത്താന്‍ മണിക്കൂറുകള്‍ ചെലവിടുന്നത്. ടെക്കികള്‍ക്ക് ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമെന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയറ്റംഗം ടി വി ഗോവിന്ദന്റെ മകളുടെ മകനാണ് ശ്രീനാഥ്. ദുബായ് ജബല്‍ അലി സീ പോര്‍ട്ട് ജീവനക്കാരന്‍ രഘുനാഥിന്റെയും പിലിക്കോട് കരപ്പാത്തെ സുജാതയുടെയും മകനാണ്. സഹോദരി: ശ്രുതി

English summary
A malayalee student name include Google hall of fame list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X