കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്റെ മുന്‍കാല പുണ്യം കൊണ്ടാണ് ബിജെപി തന്നെ സ്വീകരിച്ചതെന്ന് എപി അബ്ദുള്ളക്കുട്ടി

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: മുന്‍കാല പുണ്യം കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ ബിജെപി തന്നെ സ്വീകരിച്ചതെന്ന് എ പി അബ്ദുല്ലക്കുട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് ബി ജെ പിയെന്നും മുന്‍ എം.പി അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനകാഴ്ചപ്പാടുകളെ പിന്തുണച്ചതിന്റെ പേരില്‍ ഇടത് വലത് മുന്നണികളില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ച സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജ്ജന്മമാണ് ബി.ജെ.പി പ്രവേശനമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

 കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ് കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്

ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ തല അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാത്മകമാനവ ദര്‍ശനം പോലെ ഗാന്ധി ദര്‍ശനവും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നു. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ബജറ്റാണ് രണ്ടാം മോദി ഗവണ്‍മെന്റിന്റെ ബഡ്ജറ്റ്. ദേശീയ മുസ്ലിം എന്നു പറഞ്ഞതിന് തന്നെ ട്രോളിയവര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും ഇനി താമരയുഗമാണ്. ബിജെപി അംഗത്വമെടുക്കുന്നത് പറയാന്‍ ഉമ്മയെ കാണാന്‍ ചെന്നപ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വന്നതോടെ നമ്മുടെ ജഡം കത്തിക്കില്ലെയെന്ന് ഉമ്മചോദിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

abdullakutty-71

സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും കേരളവും ബിജെപിക്ക് അനുകൂലമായി കലങ്ങിത്തെളിയും. ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന മണ്ണാണ് അവിടെയെക്കാലത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, വി.ബാലകൃഷ്ണഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, കെ.ശ്രീകാന്ത്, എ.വേലായുധന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

English summary
Abdullakkutty speaking about BJP entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X