കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകം;രാജ്യം വിട്ട് കൊലപാതക സംഘത്തിലെ പ്രധാനി

Google Oneindia Malayalam News

കാസർഗോഡ്; ഡോളർ കടത്ത് സംഭവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസി അബൂബക്കര്‍ സിദ്ദീഖ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാനി രാജ്യം വിട്ടതായി റിപ്പോർട്ട്. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയുമാണ് യുഎഇലേക്ക് കടന്നത്. ഇവർ മംഗളൂരു വിമാനത്താവളം വഴിയാണ് യുഎയിലേക്ക് കടന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായും പോലീസ് പറയുന്നു. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

 xnn-1656309919-jpg-pagesp

10 പേരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും നാലര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷൻ അനുസരിച്ചാണ് സിദ്ധിഖിനെ സംഘം കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

അതേസമയം ക്രൂരമർദ്ദനമാണ് അബൂബക്കർ നേരിട്ടതെന്ന് പോലീസ് പറഞ്ഞു. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തും മർദ്ദനം ഏറ്റിരുന്നു. ശരീരത്തിലെ മാംസം നുറങ്ങിയ നിലയിലായിരുന്നു. കാൽ വെള്ളയിലും അടിച്ച പാടുകൾ ഉണ്ട്. നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞ നിലയിലായിരുന്നു. കുറഞ്ഞത് അയ്യായിരം തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ആ അവസ്ഥയിലാകുവെന്നാണ് ഡോക്ടർമാർ പറയുന്നത്. നാല് മണിക്കൂറോളം എടുത്താണ് സിദ്ധിഖിന്റെ പോസ്റ്റുമാർട്ടം പൂർത്തിയാക്കിയത്.

'ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ദുബായിൽ പോയോ?പണം വാങ്ങിയത് ആര്;അമ്മയിൽ ഭിന്നത രൂക്ഷം'ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ദുബായിൽ പോയോ?പണം വാങ്ങിയത് ആര്;അമ്മയിൽ ഭിന്നത രൂക്ഷം

തലച്ചോറിനേറ്റ ക്ഷതമാണ് അബൂബക്കര്‍ സിദ്ധിഖിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളത്.ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. അതേസമയം ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് അബൂബക്കര്‍ സിദ്ധിഖിന്‍റെ സുഹൃത്ത് അന്‍സാരി വെളിപ്പെടുത്തി. കയറിൽ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവൻ മർദ്ദിക്കുകയായിരുന്നുവെന്നും അൻസാരി പറഞ്ഞു. സിദ്ധിഖിന്‍റെ മുന്നിൽ വച്ച് സഹോദരൻ അൻവറിനേയും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചിരുന്നുവത്രേ.

'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സിദ്ദീഖിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് ബന്തിയോട് ഡിഎം ഹെൽത്ത് കെയറിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സിദ്ധിഖിന്റെ സഹോദരനേയും സുഹൃത്തിനേയും ആദ്യം തട്ടിക്കൊണ്ട് പോയിരുന്നു. പിന്നാലെയായിരുന്നു സിദ്ധിഖിനെ ഗൾഫിൽ നിന്നും വിളിച്ച് വരുത്തിയത്. ദുബായിലേക്ക് കടത്താനായി ഉപ്പളയിലെ സംഘം സിദ്ധിഖിന് അരക്കോടിയോളം രൂപ വരുന്ന ഡോളർ നൽകിയിരുന്നു. ഇത് കാണാതായതാണ് കൊലപാതകത്തിന് കാരണം.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
aboobacker siddique case; Culprits flew to dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X