കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികൾ പിടിയിൽ

Google Oneindia Malayalam News

കാസർഗോഡ്; ഡോളർ കടത്ത് സംഭവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസിയായ അബൂബക്കര്‍ സിദ്ദീഖിന തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ ജെ എം റോഡിലെ അബ്ദുൽ അസീസ് (36), റൗഫ് റഹീം മൻസിലിലെ അബ്ദുൽ റഹീം (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടെ മൂന്ന് പേരെ കൂടി കസ്റ്റയിൽ എടുത്തതായും പോലീസ് അറിയിച്ചു.

rime-1656561829.jpg -Propert

സിദ്ധിഖിനെതിരെ ക്വട്ടേഷൻ കൊടുത്ത നാൽവർ സംഘത്തിലെ ഒരാളാണ് പിടിയിലാണ് അബ്ദുൾ അസീസ്. പ്രതികളായ 4 പേരെ ഗോവയിലേക്കു രക്ഷപ്പെടാനായി സഹായിച്ചയാളാണ് അബ്ദുൽ റഹീം. ദുബായിലേക്ക് കടത്താനായി സിദ്ധിഖിന് അരക്കോടിയോളം രൂപ വരുന്ന ഡോളർ ഉപ്പളയിൽ നിന്നുള്ള സംഘം നൽകിയിരുന്നു. ഇത് കാണാതായതോടെയായിരുന്നു സിദ്ധിഖിനെതിരെ ക്വട്ടേഷൻ നൽകിയത്. അതേസമയം പണം എത്തിക്കേണ്ട സ്ഥലത്ത് നൽകിയിരുന്നുവെന്നും മറ്റെന്തോ ചതി സംഭവിച്ചതാണെന്നുമായിരുന്നു ക്വട്ടേഷൻ സംഘത്തോട് സിദ്ധിഖ് പറഞ്ഞത്.

കാസർഗോഡ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകം;രാജ്യം വിട്ട് കൊലപാതക സംഘത്തിലെ പ്രധാനികാസർഗോഡ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകം;രാജ്യം വിട്ട് കൊലപാതക സംഘത്തിലെ പ്രധാനി

10 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ നൽകിയത്. ഇതിൽ 5 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിൽ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും നാലര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ 15 പേരെയാണ് പോലീസ് പ്രതി ചേർത്തത്. മറ്റുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ പ്രാധാനി രാജ്യം വിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മംഗലാപുരം എയർപോട്ട് വഴിയാണ് കടന്നത്. ചിലർ കർണാടക, ഗോവ എന്നിവിടങ്ങളിലേക്ക് കടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിലും വ്യാപകമാക്കിയിട്ടുണ്ട്.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

ഞായറാഴ്ചയായിരുന്നു അബൂബക്കർ സിദ്ധിഖിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു സിദ്ധിഖിന്റെ മരണം. മർദ്ദിച്ച ശേഷം ബന്തിയോട് ഡി എം ഹെൽത്ത് കെയറിൽ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതമാണ് അബൂബക്കര്‍ സിദ്ധിഖിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളത്.
അതേസമയം സിദ്ധിഖിന്റേ സഹോദരനേയും സുഹൃത്തിനേയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇരുവരേയും ക്രൂരമർദ്ദനത്തിന് ഇരയാക്കിയിരുന്നു. ഇവരെ തലകീഴായി കെട്ടി തൂക്കിയ ശേഷമായിരുന്നു മർദ്ദിച്ചത്. ഇവരെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം സിദ്ധിഖിനെ നാട്ടിലേക്ക് വിളിച്ച് വരുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സിദ്ധിഖ് നാട്ടിലെത്തിയ പിന്നാലെയായിരുന്നു കൊലപ്പെടുത്തിയത്.

English summary
Aboobacker siddique case; two taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X