കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് പെരുന്നാളിന്റെ വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കാസര്‍കോട്: പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ദോവലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് വെടിക്കെട്ട് നടന്നത്.

അതേസമയം പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാലുപേരുടെയും കാലിനാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലര്‍ക്ക് അപകടത്തില്‍ നിരസാര പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം എല്ലാവര്‍ഷവും പള്ളിയിലെ പെരുന്നാളും പുതുവത്സര ആഘോഷവും ഒന്നിച്ചാണ് ആഘോഷിച്ച് വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വെടിക്കെട്ട് നടന്നത്. ഇതിന്റെ ഇടയിലാണ് പടക്കം ആള്‍ക്കാരുടെ ഇടയിലേക്ക് തെറിച്ച് വീണത്.

രണ്ടാഴ്ച്ച മുമ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയും ജില്ലയില്‍ അപകടമുണ്ടായിരുന്നു. അന്ന് രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ടത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടി പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

അലക്ഷ്യമായി കരിമരുന്ന് പ്രയോഗം നടത്തിയെന്നും, വേണ്ടത്ര സുരക്ഷാ നടപടികള്‍ എടുത്തില്ലെന്നുമാണ് പോലീസ് പറയുന്നത്. ഭാരവാഹികള്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ ക്ഷേത്ര ഭൂമിയിലൂടെ റോഡ് പണിതത്തിന്റെ പേര്‍ നാട്ടുകാരും, ക്ഷേത്ര ഭാരവാഹികളും തമ്മില്‍ തര്‍ക്കവും ഇവിടെയുണ്ടായിരുന്നു.

English summary
accident in kasarkode during fireworks in a perunnal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X