ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, പരാതി
ചിറ്റാരിക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി. 28കാരനായ കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചനെതിരെയാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
ഒരു വര്‍ഷം മുമ്പ് 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ആന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം റിമാന്‍ഡില്‍ ഇറങ്ങിയ പ്രതി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ജൂലായ് 13ന് ആണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാലാണ് പിടിക്കാന്‍ സാധിക്കാതതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം, പ്രതിയുടെ അറസ്റ്റ് വൈകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications