സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്താലുള്ള ഗുണങ്ങൾ; വിവരിച്ച് ഷുക്കൂർ വക്കീൽ
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർന്നിരുന്നു. ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു

കാസർഗോഡ്: കഴിഞ്ഞ ദിവസമായിരുന്നു 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധ നേടിയ അഡ്വ.സി.ഷുക്കൂറും ഭാര്യയും മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടറുമായ ഷീന ഷുക്കൂറും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. ഇസ്ലാമിക നിയമപ്രകാരം പിതാവിന്റെ മരണാനന്തരം സ്വത്ത് മുഴുവനായും പെൺമക്കൾക്ക് കിട്ടാത്ത സാഹചര്യം മറികടക്കാനായിരുന്നു 'വീണ്ടും' വിവാഹം കഴിച്ചത്.ഇപ്പോഴിതാ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്താലുള്ള ഗുണങ്ങൾ എന്തെന്ന് വിശദീകരിക്കുകയാണ് അഭിഭാഷകൻ. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിലാണ് വക്കീലിന്റെ പ്രതികരണം. വായിക്കാം
സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല .
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്താൽ ..
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക', അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
അതേസമയം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർന്നിരുന്നു. ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.












Click it and Unblock the Notifications