പ്രവാസിയുടെ ദുരൂഹ മരണം; വീട്ടില്‍ നിന്ന് നഷ്ടമായത് 600 പവന്; മന്ത്രവാദം നടത്തുന്ന യുവതിയെ സംശയം
കാസര്‍ഗോഡ് : പ്രവാസിയുടെ ദുരൂഹ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ 600 പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കാസര്‍ഗോട്ടെ പ്രവാസി വ്യവസായിയായ പൂച്ചക്കാട്ടെ എം സി അബ്ദുള്‍ ഗഫൂറിന്റെ ദുരൂഹമരണത്തിന് പിന്നാലെയാണ് 600 പവനോളം സ്വര്‍ണം കാണാതായത്. അബ്ദുള്‍ ഗഫൂറിന്റെ വീട്ടുവളപ്പും പരിസരവും ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടുനിന്നു. അബ്ദുള്‍ ഗഫൂര്‍ മരിച്ചതിന് ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങൾ കാണാതായെന്ന് മനസിലായത്. പിന്നാലെ ഗഫൂറിന്റെ മകന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു . മന്ത്രവാദ ചികിത്സ നടത്തുന്ന യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണം കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അഭിചാരക്രിയ ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടതായി സംശയം ഉയര്‍ന്നതോടെയാണ് പൊലീസ് ബോംബ് സ്ക്വാഡിനെയും കൂട്ടി പരിശോധന ആരംഭിച്ചത്. ഗഫൂറിന്റെ അടുത്തുള്ള സഹോദരന്റെ സ്ഥലങ്ങളില്‍ അടക്കം പരിശോധന നടത്തിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞ യുവതിയുടെ വീട്ടില്‍ പൊലീസും സംഘവും പരിശോധന നടത്തിയിരുന്നു. ആഭരണങ്ങള്‍ ഇവിടെ സൂക്ഷച്ചിരിക്കാമെന്ന് കരുതിയാണ് മാങ്ങാട് കുളിക്കുന്നിലുള് ആഡംബര വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ പരശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഏപ്രില്‍ 14ന് ആണ് അബ്ദുള്‍ ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ മരിച്ച നിലയിലായിരുന്നു. സ്വാഭാവിക മരണമാണെന്ന് കരുതി അന്ന് തന്നെ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം അടക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം നഷ്ടമായെന്ന് വ്യക്തമായതോടെ ഗഫൂറിന്റെ മരണത്തില്‍ സംശയമുണര്‍ന്നത്. മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.
ഇതിനിടെ പൂച്ചക്കാട്ടെ ഗഫൂറിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കര്‍മസമിതി ബഹുജന സായാഹ്നസദസ്സ് സംഘടിപ്പിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചത് .
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications