ആംബുലന്‍സ് എത്താന്‍ വൈകി; കാസര്‍കോട് പിക്കപ്പ് വാനില്‍ ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചു
കാസര്‍കോട്: ഗുരുതരാവസ്ഥയിലായ രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയില്‍ എത്തിച്ചു. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. കൂരാംരുണ്ട് സ്വദേശിയായ സേവ്യറിനെ ആശുപത്രിയില്‍ എത്തിക്കാനാണ് പിക്കപ്പ് വാന്‍ ഉപയോഗിച്ചത്.

അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ കരച്ചില്‍ കേട്ട് ആംബുലന്‍സ് എത്താന്‍ കാത്ത് നില്‍ക്കാതെ നാട്ടുകാര്‍ പിക്കപ്പ് വാന്‍ ഉപയോഗിക്കുകയായിരുന്നു.
ആദ്യം നിലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ അലമുറയിട്ട് കരഞ്ഞതിനെ തുടര്‍ന്നാണ് പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
പിക്കപ്പ് വാനില്‍ കൊണ്ടു പോയതില്‍ പരാതിയില്ലെന്ന് മരിച്ച സേവ്യറിന്റെ ഭാര്യ അനിത അറിയിച്ചു. ഭാര്യ അനിതയുടെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണ്. മരിച്ച സേവ്യറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.












Click it and Unblock the Notifications