കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ നാടകം ആല്‍ബിനെ കുടുക്കി, കണ്ടെത്തിയത് ഡോക്ടര്‍മാര്‍, രണ്ട് കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞു!!

Google Oneindia Malayalam News

കാസര്‍കോട്: ക്രൂരത നിറഞ്ഞ ആ കൊലപാതകം കണ്ടെത്തിയത് ഡോക്ടര്‍മാരുടെ മിടുക്ക്. കാസര്‍കോട്ട് കുടുംബത്തെ മുഴുവന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച 22കാരന്‍ കുടുങ്ങിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തലിലാണ്. മരിച്ച ആനിന്റെ ശരീരത്തില്‍ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ആല്‍ബിന് വിഷബാധയേറ്റിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് രണ്ടും ആല്‍ബിനെ കുടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് ഛര്‍ദിയെ തുടര്‍ന്ന് ആല്‍ബിന്റെ സഹോദരി ആന്‍മേരി മരിച്ചത്.

1

Recommended Video

cmsvideo
Albin's intention for taking sister's life

അടുത്ത ദിവസം തന്നെ ആനിയും അച്ഛന്‍ ബെന്നിയും അമ്മ ബെസിയും ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ആന്‍മേരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്നായിരുന്നു കരുതിയത്. ഇതിനിടെയാണ് തനിക്കും വിഷബാധയുണ്ടെന്ന് പറഞ്ഞ് ആല്‍ബിനും ചികിത്സ തേടിയത്. ആനിയുടെ ശരീരത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ എലിവിഷം കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. എന്നിട്ടാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പോലീസ് പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ആല്‍ബിന്‍ വെളിപ്പെടുത്തിയത്.

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങള്‍ക്ക് കുടുംബം തടസമാകാതിരിക്കാനുമാണ് കൂട്ടക്കൊലപാതകത്തിന് ആല്‍ബിന്‍ പദ്ധതിയിട്ടത്. എന്നാല്‍ ആല്‍ബിന്‍ ഇത് ആദ്യമായിട്ടല്ല കൊലപാതക ശ്രമം നടക്കുന്നത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് രണ്ടാഴ്ച്ച മുമ്പ് കോഴിക്കറിയിലും വിഷം കലര്‍ത്തിയിരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ അന്ന് ആര്‍ക്കും ഒന്നും സംഭവിച്ചില്ല. പിന്നീട് എലിവിഷത്തെ കുറിച്ച് ആല്‍ബിന്‍ വിശദമായി പഠിച്ചു. ഇത് എത്ര അളവില്‍ കലര്‍ത്തിയാല്‍ മരിക്കുമെന്നെല്ലാം ഇന്റര്‍നെറ്റിലൂടെയാണ് ഇയാള്‍ മനസ്സിലാക്കിയത്.

ജൂലായ് 29നാണ് എലിവിഷം വാങ്ങിയത്. അടുത്ത ദിവസം വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അന്ന് എല്ലാവരും ഐസ്‌ക്രീമും കഴിച്ചു. ബാക്കി വന്ന ഐസ്‌ക്രീമില്‍ വലിയ അളവില്‍ ഐസ്‌ക്രീം കലര്‍ത്തുകയായിരുന്നു. അന്ന് ആല്‍ബിന്റെ പിതാവും സഹോദരിയും ധാരാളം ഐസ്‌ക്രീം കഴിച്ചു. അമ്മയ്ക്കും നിര്‍ബന്ധിച്ച് നല്‍കി. തൊണ്ടവേദനയാണെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. പിന്നീട് ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ആല്‍ബിന്‍ കൂടെയുണ്ടായിരുന്നു. ആല്‍ബിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമ്മ മാത്രം കുറച്ച് കഴിച്ചത് കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

English summary
ann mary murder: accused albin's drama leads him to police trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X