ആൻമരിയ കൊലപാതകം; ആൽബിൻറെ കാമുകിയും സുഹൃത്തുക്കളും നിരീക്ഷണത്തിൽ
കാസർഗോഡ്; സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിന്റെ സുഹൃത്തുക്കളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പോലീസ്. ആൽബിന്റെ മൊബൈൽ വഴിയുള്ള ബന്ധങ്ങളെ കുറിച്ചും കാമുകിയെ കുറിച്ചുമാണ് പോലീസ് അന്വേഷിക്കുക. കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ശേഷം ആൽബിൻ കാമുകിയെ വിവാഹം കഴിക്കാനായി പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു.
ഫേസ്ബുക്ക് വഴിയാണ് ആൽബിൽ ബന്ധുവായ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലായത്. എന്നാൽ ആൽബിന്റെ സ്വഭാവ ദൂഷ്യം കാരണം താൻ പിന്നീട് ആൽബിനുമായി അകൽച്ച പാലിച്ചതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും പെൺകുട്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സ്വത്ത് വിറ്റ് നാട് വിടാനായിരുന്നു ആൽബിന്റെ പ്ലാൻ. നാലേക്കർ വീടും സ്ഥാലവുമായിരുന്നു ആൽബിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്. വീട്ടുകാർ ഇല്ലാതാകുന്നതോടെ നാട്ടിൽ തുടരാനാവില്ലെന്ന് നാട്ടുകാരേയും ബന്ധുക്കളേയും ധരിപ്പിച്ച് മറ്റെങ്ങോട്ടെങ്കിലും പോകാനായിരുന്നത്രേ ആൽബിന്റെ പദ്ധതിയിട്ടത്. അതേസമയം ആൽബിൻ ഇക്കാര്യം ഏതെങ്കിലും സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവെച്ചിരുന്നോ ആരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആൽബിൻ നാട്ടിലേക്ക് മടങ്ങിയത് കുടുംബത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണെന്നും പോലീസ് പറയുന്നു. ശാസ്ത്രീയമായ തെളിവുകൾ നിരത്തിവെച്ച് ഒരു ദിവസം മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് ആൽബിൻ പോലീസിനോട് കുറ്റം സമ്മതിച്ചത്.ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമരിയയുടെ (16) കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് സഹോദരൻ ആൽബിൻ ബെന്നിയെ (22) പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിക്കും മാതാപിതാക്കൾക്കും ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയായിരുന്നു ആൽബിൻ കൊല നടത്തിയത്.












Click it and Unblock the Notifications