• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആന്‍മേരി വധക്കേസില്‍ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു: കൊല കാമുകിക്കൊപ്പം നാടുവിടാൻ!!

  • By Desk

ചെറുപുഴ: ബളാല്‍ ആന്‍മേരി കൊലക്കേസില്‍ പ്രതി ആല്‍ബിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ പൊലീസ് പ്രതിയെ വിഷം വാങ്ങിയ കടയിലും സംഭവം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

'ആണുങ്ങളെ ബഹുമാനിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കണം'; ബീന കണ്ണന്റെ പഴയ വീഡിയോ വൈറൽ

കഴിഞ്ഞ മാസം 31നാണ് ആല്‍ബിന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ സഹോദരി ആന്‍മേരി ഓഗസറ്റ് അഞ്ചിന് മരിക്കുകയായിരുന്നു. അച്ഛന്‍ ബെന്നി അതിവ ഗുരുതരാവസ്ഥ്മില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ച് മാത്രം ഐസ്‌ക്രീം കഴിച്ച അമ്മ ബെസ്സിയുടെ നില ഗുരുതരമല്ല. വീട്ടുകാരെ കൊന്ന് കുടുംബ സ്വത്ത് സ്വന്തമാക്കി കാമുകിക്കൊപ്പം ആഢംബര ജീവിതം നയിക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി കുറ്റം സമ്മതിച്ചു. ഉച്ചയോടെ ആല്‍ബിനെ കോടതിയില്‍ ഹാജരാക്കും. ആല്‍ബിനെ ഇന്ന് വീട്ടിലും വിഷം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു.

വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി.സഹോദരി ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രഹസ്യബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹം മയക്കുമരുന്നിന് അടിമയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.

ഇതിനിടെ അച്ഛനെയും അമ്മയെയും സഹോദരിയെയും ഇല്ലാതാക്കി ആര്‍ഭാട ജീവിതം നയിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ആന്‍ മരിയയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. ബളാലിലെ ഉള്‍ഗ്രാമമായ അരിങ്കല്ലിലാണ് ഇവരുടെ താമസം. കൃഷിയും പശു, പന്നി വളര്‍ത്തല്‍ തുടങ്ങിയവ നടത്തി നല്ലരീതിയില്‍ ജീവിക്കുന്ന കുടുംബം. ഓലിക്കല്‍ ബെന്നിയ്ക്കും ഭാര്യ ബെസിക്കും മൂന്നുമക്കള്‍.

മൂത്തത് ആല്‍ബിന്‍, രണ്ടാമന്‍ ബിബിന്‍ താമരശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥി. മൂന്നാമത്തേത് ആന്‍ മരിയ. എസ്എസ്എല്‍സി വിജയിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തുനില്‍ക്കുകയായിരുന്നു. ആല്‍ബിന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിലും ആര്‍ഭാട ജീവിതത്തിനോടായിരുന്നു താല്‍പര്യം. മയക്കുമരുന്നും മദ്യവും എല്ലാം ചെറുപ്പത്തിലേ ശീലിച്ചു. നേരത്തെ ജോലിക്കുനിന്ന സ്ഥാപനത്തില്‍നിന്ന് സ്വഭാവദൂഷ്യം കാരണം ഒഴിവാക്കി. വീട്ടില്‍നിന്ന് നല്‍കുന്ന പണം തികയാത്തതിനാല്‍ സുഹൃത്തുക്കളോടും മറ്റും പണം കടം വാങ്ങും. കൃഷിയെ സഹായിക്കാന്‍ പിതാവ് നിര്‍ബന്ധിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സദാസമയവും മൊബൈലില്‍ കളിക്കുന്നതും പിതാവ് ചോദ്യം ചെയ്യും. എല്ലാവരെയും ഇല്ലാതാക്കിയ ശേഷം സ്വത്ത് മുഴുവന്‍ വിറ്റു ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി മറ്റൊരിടത്തേക്ക് മാറാനായിരുന്നു പദ്ധതി.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുന്‍പും ആല്‍ബിന്‍ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയിരുന്നു. അത് പാളി. പിന്നീട് ഇന്റര്‍നെറ്റ് വഴി ഗൂഗിളില്‍ തപ്പിയാണ് വിഷത്തിന്റെ പേര് കണ്ടെത്തിയത്. 29ന് വെള്ളരിക്കുണ്ടില്‍നിന്ന് എലി വിഷം വാങ്ങി വീട്ടില്‍ ഒളിപ്പിച്ചു. 30ന് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ആല്‍ബിന്‍ നിര്‍ബന്ധിച്ചു. അന്നുണ്ടാക്കിയ ഐസ്‌ക്രീം രണ്ട് പാത്രത്തിലാക്കി ഒന്ന് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് രാത്രി എല്ലാവരും കഴിച്ചു. പിറ്റേന്ന് രാവിലെ ഒരു പാത്രത്തിലെ ഐസ്‌ക്രീമില്‍ ആല്‍ബിന്‍ വിഷം കലര്‍ത്തി.

ഇത് ബെന്നിയും മകള്‍ ആന്‍മരിയയും കഴിച്ചു. ശേഷം ബാക്കിവന്നത് മറ്റേ പാത്രത്തിലുള്ളതില്‍ കലര്‍ത്തി. അതിനുശേഷം ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. അമ്മ കഴിച്ചു. എന്നാല്‍ ഡോസ് കുറവായതിനാല്‍ അവര്‍ക്ക് ഒന്നും സംഭവിച്ചില്ല.പിറ്റേദിവസം ആന്‍മരിയക്ക് ഛര്‍ദിയുണ്ടായി. വെള്ളരിക്കുണ്ടില്‍നിന്ന് മരുന്ന് വാങ്ങി. പിറ്റേദിവസം ബെന്നിക്കും ഛര്‍ദി ഉണ്ടായി.

മൂന്ന് ദിവസമായിട്ടും കുറവില്ലാത്തതിനാല്‍ ലബോറട്ടറിയിലെ പരിശോധനയില്‍ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടു. അങ്ങനെ ചെറുപുഴയിലെ ബന്ധുക്കളെത്തി ആന്‍മരിയയെ പുളിങ്ങോത്തെ വൈദ്യനെ കാണിച്ച് മരുന്ന് നല്‍കി. രോഗം മൂര്‍ഛിച്ച് കഴിഞ്ഞ അഞ്ചിന് ആന്‍മരിയ മരിച്ചു. അന്നുതന്നെ രോഗം കൂടിയ ബെന്നിയെ പയ്യന്നൂരും കണ്ണൂരും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ഇതിനിടെ ബെസിക്കും ചെറിയതോതില്‍ അസ്വസ്ഥതയുണ്ടായതിനാല്‍ ആശുപത്രിയിലെത്തിച്ചു. ഇവരോടൊപ്പം ആല്‍ബിനും അസ്വസ്ഥത അഭിനയിച്ച് ആശുപത്രിയില്‍ എത്തി. തന്ത്രപരമായിട്ടായിരുന്നു എല്ലാ നീക്കങ്ങളും. വീട്ടില്‍ എല്ലാവര്‍ക്കും രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും നടത്തിയ പരിശോധനയിലൂടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. ആന്‍മരിയയുടെ പോസ്റ്റ് മോര്‍ട്ടത്തോടെ സ്ഥിരീകരിക്കുകയും ചെയ്തു.

വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ് ഐ ശ്രീദാസന്‍ , പി പി ജയപ്രകാശ്, പി ബി വിനോദ് കുമാര്‍, കെ കെ സുഗുണന്‍, എം ധനേഷ്, എം രഘുനാഥന്‍ ,എന്‍ പി അനൂപ് , ടി ആര്‍ അനീഷ് എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

English summary
Ann Mary murder case: Accused remanded for two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X