കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോട്ടെ 16കാരിയുടെ മരണം കൊലപാതകം: ഐസ്ക്രീമിൽ വിഷം കലർത്തിയത് സഹോദരൻ? പ്രതി അറസ്റ്റിൽ

Google Oneindia Malayalam News

കാസർഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16 കാരി മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആൻ മേരിയുടെ സഹോദരൻ ആൽബിനാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇരുവരും ചേർന്ന് വീട്ടിൽ വെച്ചുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ചെറുപുഴയിലെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങുന്നത്. വീട്ടിൽ എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെങ്കിലും പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പിതാവ് ബെന്നി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

 ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!! ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!!

 കൊലപ്പെടുത്താൻ ശ്രമം

കൊലപ്പെടുത്താൻ ശ്രമം

കാസർഗോഡ് ജില്ലയിലെ ബളാലിൽ വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സഹോദരൻ ആൽബിനാണ് പ്രതിസ്ഥാനത്തുള്ളത്. ഇതോടെ ആൽബിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരൻ ആൻമേരിക്ക് ഐസ്ക്രീമിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആഗസ്റ്റ് അഞ്ചിനാണ് മരണത്തിന് കീഴടങ്ങുന്നത്. സഹോദരിക്ക് പുറമേ അച്ഛനെയും അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 മഞ്ഞപ്പിത്തമെന്ന് സംശയം

മഞ്ഞപ്പിത്തമെന്ന് സംശയം

ആൻമേരി മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണെന്നായിരുന്നു ആദ്യം സംശയിച്ചത്. പിന്നീട് പെൺകുട്ടിയ്ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും സംശയമുണ്ടായിരുന്നു.പെൺകുട്ടിയുടെയുടെയും രക്ഷിതാക്കളുടെയും സ്രവം പരിശോധിച്ചതോടെയാണ് ശരീരത്തിലെ വിഷാംശം ശ്രദ്ധയിൽപ്പെട്ടത്. ആൻമേരി മരിച്ചതിന് നാല് ദിവസം മുമ്പ് വീട്ടിൽ വെച്ച് ഐസ്ക്രീം ഉണ്ടാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ മരണത്തോടെ പോലീസെത്തി വീട് സീൽ ചെയ്തിരുന്നു. ആൻമേരിയും പിതാവ് ബെന്നിയുമാണ് ആദ്യം കഴിച്ചത്. ഇവർ കഴിച്ചതിന്റെ ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചെന്നുമാണ് വിവരം.

വിഷം ഉള്ളിൽച്ചെന്ന് മരണം

വിഷം ഉള്ളിൽച്ചെന്ന് മരണം


വിഷം ഉള്ളിൽച്ചെന്നതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് ആൻമേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാസർഗോഡ് വെള്ളരിക്കുണ്ട് ബളാൽ അരീങ്കല്ല് സ്വദേശിയാണ് പെൺകുട്ടി. 16കാരിയായ പെൺകുട്ടി മരിച്ചത് എലിവിഷം ഉള്ളിൽച്ചെന്നാണെന്ന് പ്രാഥമിക റിപ്പോർട്ട്. പെൺകുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷം സംബന്ധിച്ച് സ്ഥിരീകരണത്തിന് പെൺകുട്ടിയുടെ രാസപരിശോധനാ ഫലം കൂടി പുറത്തുവരേണ്ടതുണ്ടാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്.

Recommended Video

cmsvideo
Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam
 അമ്മയും സഹോദരനും ആശുപത്രി വിട്ടു

അമ്മയും സഹോദരനും ആശുപത്രി വിട്ടു


ആൻമേരിക്കൊപ്പം വിഷബാധയേറ്റ പിതാവ് ബെന്നിയും മാതാവ് ബെസിയും സഹോദരനും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. മാതാവും സഹോദരനും ആശുപത്രി വിട്ടെങ്കിലും ബെന്നിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് ഈ കുടുംബം വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിക്കഴിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം ആൻമേരിക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. ആൻമേരി മരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിന് പിന്നാലെ ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യം പയ്യന്നൂർ താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

ചെറുപുഴയിലെത്തിച്ചു

ചെറുപുഴയിലെത്തിച്ചു


ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലാണ് ആരോഗ്യനില വഷളായ ആൻമേരിയെ പ്രവേശിപ്പിച്ചത്. പിന്നീട് മഞ്ഞപ്പിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് ചെറുപുഴയിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ചെറുപുഴയിലെ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെടുന്നത്. ബുധനാഴ്ച തന്നെയാണ് ബെന്നിയെയും ബെസിയെയും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.

സഹോദരൻ പ്രതിസ്ഥാനത്ത്

സഹോദരൻ പ്രതിസ്ഥാനത്ത്


ആൻമേരിയും സഹോദരൻ ആൽബിനും ചേർന്നുണ്ടാക്കിയ ഐസ്ക്രീമിന്റെ ഏറിയ പങ്കും ഇരുവരും തന്നെയാണ് കഴിച്ചിട്ടുള്ളതെന്നാണ് വിവരം. ആൻമേരിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പോലീസെത്തി ഇവരുടെ വീട് സീൽ ചെയ്തിട്ടുണ്ട്. ചെറുപുഴ പോലീസിൽ നിന്ന് കേസ് കൈമാറി കിട്ടുന്നതോടെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് നീക്കമെന്നാണ് വെള്ളരിക്കുണ്ട് പോലീസ് നൽകുന്ന വിവരം.

English summary
Ann Mary murder case: Brother arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X