ആൻമേരി കൊലക്കേസ്: തുമ്പായത് പെൺകുട്ടിയിൽ നടത്തിയ പരിശോധന, ഡോക്ടർമാരുടെ സംശയവും നിർണായകം!!
കാഞ്ഞങ്ങാട്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ നിർണായകമായത് പെൺകുട്ടിയിൽ നടത്തിയ കൊവിഡ് പരിശോധന. ബളാല്‍ അരിങ്കല്ലിലെ ആന്മേരിയുടെ(16) മരണമാണ ഒടുവില്‍ കൊലപാതകമാണെന്നു തെളിഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്മേരി വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്മേരി മരിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വിവരം.
എന്നാല്‍ കുട്ടിമരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ(48) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാൽ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ആന്മേരി മരിക്കുന്നതിന് മുന്‍പ് രണ്ടാഴ്ചമുന്പ് ബളാല്‍ അരിങ്കല്ലില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകണക്കിലെടുത്ത് കൊവിഡ് സാധ്യത മുന്‍കൂട്ടി ആരോഗ്യവകുപ്പ് ആന്‍ മേരിയുടെ പിതാവ് ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ളള ആന്തരിക അവയങ്ങള്‍ക്കു ഗുരുതരമായ തരത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത് ബെന്നി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി. ഐ കെ. പ്രേംസദന്, എസ്. ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അരിങ്കല്ലിലെ ബെന്നിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആന്മേരി മരിക്കുന്നതിന് നാലുദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കിയതായി പറയുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഐസ്ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആന്മേരിയും പിതാവ് ബെന്നിയും കഴിച്ചു ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബെസിയും ആന്മേരിയുടെ സഹോദരന് ആല്‍ബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചതെന്നും പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആദ്യ ദിവസം ഐസ്ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്മേരിക്ക് ചര്ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നുവെന്നാണ് പോലീസിനു കിട്ടിയ വിവരം. ഇതിന്റെ കൂടെ പനിയും ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ ആന്മേരിക്ക് കരളിന് എന്തോ കുഴപ്പമുണ്ടെന്നും മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാകാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പുളിങ്ങോം ബന്ധു വീടിനടുത്തു നിന്നും ആന്മേരിക്ക് പച്ചമരുന്ന് ചികിത്സയും നടത്തിയിരുന്നു. മരിക്കുന്ന ദിവസം ആന്മേരിക്ക് കൂടുതല്‍ അസ്വസ്ഥതയോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
ആന്മേരി കഴിച്ചതായി പറയപ്പെടുന്ന ഐസ്ക്രീമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനസാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുണ്ടായിരുന്ന ഐസ്ക്രീമില് എലിവിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ബെന്നിയുടെയും മരിച്ച ആന്മേരിയുടെയും രക്തസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് പോലീസ് ഈക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയത്.
ഐസ്ക്രീമില് എങ്ങനെ എലിവിഷത്തിന്റെ അംശം കണ്ടെത്തിയെന്നു മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് സി. ഐ കെ. പ്രേംസദന് നടത്തിയ അന്വേഷണത്തിനിടെയാണ് കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. ആദ്യം ആന്മേരിയുടെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ പൊലിസാണ് കേസെടുത്തിരുന്നത്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോട്ടില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചെറുപുഴ പൊലിസ് വെള്ളരിക്കുണ്ട് പോലീസിന് കേസ് കൈമാറിയത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications