കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആൻമേരി കൊലക്കേസ്: തുമ്പായത് പെൺകുട്ടിയിൽ നടത്തിയ പരിശോധന, ഡോക്ടർമാരുടെ സംശയവും നിർണായകം!!

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ നിർണായകമായത് പെൺകുട്ടിയിൽ നടത്തിയ കൊവിഡ് പരിശോധന. ബളാല്‍ അരിങ്കല്ലിലെ ആന്‍മേരിയുടെ(16) മരണമാണ ഒടുവില്‍ കൊലപാതകമാണെന്നു തെളിഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പാണ് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്‍മേരി വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്‍മേരി മരിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വിവരം.

 ആൻമേരിയെ കൊന്നതിൽ കുറ്റബോധമില്ല: മയക്കുമരുന്നിനും അടിമ, പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം!! ആൻമേരിയെ കൊന്നതിൽ കുറ്റബോധമില്ല: മയക്കുമരുന്നിനും അടിമ, പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം!!

എന്നാല്‍ കുട്ടിമരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ(48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാൽ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 annmary-159

ആന്‍മേരി മരിക്കുന്നതിന് മുന്‍പ് രണ്ടാഴ്ചമുന്‍പ് ബളാല്‍ അരിങ്കല്ലില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകണക്കിലെടുത്ത് കൊവിഡ് സാധ്യത മുന്‍കൂട്ടി ആരോഗ്യവകുപ്പ് ആന്‍ മേരിയുടെ പിതാവ് ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ളള ആന്തരിക അവയങ്ങള്‍ക്കു ഗുരുതരമായ തരത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത് ബെന്നി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

 22-1597417994-

വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി. ഐ കെ. പ്രേംസദന്‍, എസ്. ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അരിങ്കല്ലിലെ ബെന്നിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആന്‍മേരി മരിക്കുന്നതിന് നാലുദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചു ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബെസിയും ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചതെന്നും പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നുവെന്നാണ് പോലീസിനു കിട്ടിയ വിവരം. ഇതിന്റെ കൂടെ പനിയും ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ ആന്‍മേരിക്ക് കരളിന് എന്തോ കുഴപ്പമുണ്ടെന്നും മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാകാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പുളിങ്ങോം ബന്ധു വീടിനടുത്തു നിന്നും ആന്‍മേരിക്ക് പച്ചമരുന്ന് ചികിത്സയും നടത്തിയിരുന്നു. മരിക്കുന്ന ദിവസം ആന്‍മേരിക്ക് കൂടുതല്‍ അസ്വസ്ഥതയോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

ആന്‍മേരി കഴിച്ചതായി പറയപ്പെടുന്ന ഐസ്‌ക്രീമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനസാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീമില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ബെന്നിയുടെയും മരിച്ച ആന്‍മേരിയുടെയും രക്തസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് പോലീസ് ഈക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയത്.

ഐസ്‌ക്രീമില്‍ എങ്ങനെ എലിവിഷത്തിന്റെ അംശം കണ്ടെത്തിയെന്നു മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് സി. ഐ കെ. പ്രേംസദന്‍ നടത്തിയ അന്വേഷണത്തിനിടെയാണ് കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. ആദ്യം ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ പൊലിസാണ് കേസെടുത്തിരുന്നത്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോട്ടില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചെറുപുഴ പൊലിസ് വെള്ളരിക്കുണ്ട് പോലീസിന് കേസ് കൈമാറിയത്.

English summary
Ann Mary murder case: Coronavirus test became lead in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X