കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടകയില്‍ കേരളാ ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; പിന്നില്‍ പശുക്കടത്ത് തടഞ്ഞ സംഘമെന്ന് പോലിസ്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കര്‍ണാടകയില്‍ കേരളാ കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്. അക്രമത്തിനിടേ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ കേരളാതിര്‍ത്തിയായ വിട്‌ലയിലാണ് ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. അക്രമത്തില്‍ ബസുകളുടെ ചില്ല് തകര്‍ന്നു. പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് കേരള ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.

<strong>ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ബി. ജെ പി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തബ്രേസ് കൊല്ലപ്പെട്ടത് വിവാഹത്തിന് ഒന്നര മാസങ്ങള്‍ക്ക് ശേഷം. </strong>ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ബി. ജെ പി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തബ്രേസ് കൊല്ലപ്പെട്ടത് വിവാഹത്തിന് ഒന്നര മാസങ്ങള്‍ക്ക് ശേഷം.

പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ സുരേഷ് കുമാറിനെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മൂന്ന് കര്‍ണാടക ആര്‍.ടി.സി ബസുകളും അക്രമത്തിനിരായായിട്ടുണ്ട്. കേരളത്തില്‍ നിന്നും പുത്തൂരില്‍ നിന്നുമുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബസുകള്‍ സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുത്തൂര്‍ കാസര്‍കോട് ബസ് സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ പശുക്കടത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു.

KSRTC

വിട്‌ലയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടയുകയും വാഹനം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ മര്‍ദ്ദിച്ച ശേഷമായിരുന്നു അക്രമം. ഇവരുടെ പക്കലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമിസംഘം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുള്ള കല്ലേറില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ കര്‍ണാടക വിട്‌ലയിലെ മൈരയില്‍ പോലീസ് കണ്ടെത്തിരുന്നു. വാഹനം തിങ്കളാഴ്ച തന്നെ പോലീസ് ബദിയടുക്ക സ്റ്റേഷനിലെത്തിച്ചിരുന്നു. സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ വിട്‌ല പോലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നതിനിടയാണ് ഇന്നത്തെ അക്രമ സംഭവങ്ങള്‍ നടന്നത്.

English summary
Attack against KeralaRTC buses in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X