ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിച്ചാൽ കർശന നടപടി
കാസർഗോഡ്: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രോളിംഗ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറി നിന്നുകൊണ്ട് നിയമം പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടു പോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്കുന്ന ബങ്കുകള്‍ കഴിയുന്നതുവരെ അടച്ചിടുന്നതിന് തീരുമാനമായി.

തിരിച്ചറിയൽ രേഖകൾ കരുതണം
ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളുടെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ അതാതു വള്ളം ഉടമകള്‍ സൂക്ഷിക്കണം. അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ ഒഴിവാക്കുന്നതിനും ജുവൈനല്‍ ഫിഷിംഗ് നടത്തുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു. മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ നിര്‍ബന്ധമായും കളര്‍കോഡിംഗ് പാലി ക്കണം. ഇത് ഫിഷറീസ് വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കും. മത്സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ ലൈഫ് ജാക്കറ്റ് മറ്റ് ജീവന് രക്ഷാ ഉപകരണങ്ങള്‍ എന്നിവ കരുതണം. കാലാവസ്ഥ മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും.
ജീവൻ രക്ഷ ബോട്ടുകൾ സജ്ജമാക്കും
പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് റസ്ക്യൂ ബോട്ട് സദാ സമയവും സജ്ജമാക്കി നിർത്തും. റസ്ക്യു ബോട്ടിന്റെ ഫിറ്റ് നസ് ഉറപ്പു വരുത്തും.
ട്രോളിങ് നിരോധന സമയത്ത് സ്പെഷ്യല്‍ സ്ക്വാഡ് മിന്നൽ പരിശോധന നടത്തും
ജില്ലയില്‍ ജൂണ്‍ ഒന്‍പത് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാസ വസ്തുക്കള്‍ കലര്‍ന്ന മത്സ്യം ജില്ലയിലെത്തുന്നത് തടയാന്‍ സ്പെഷ്യല്‍ സ്ക്വാര്‍ഡിനെ നിയോഗിച്ച് തലപ്പാടി ചെക്ക് പോസ്റ്റ് ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പോലീസ് വിഭാഗങ്ങളാണ് സ്ക്വാഡിന്റെ ഭാഗമാവുകയെന്ന് ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികളായ കാറ്റാടി കുമാരന്, ആര്.ഗംഗാധരന്, ഡി.എം അഷറഫ്, ഫിഷറീസ് ജിവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications