Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർ​ഗോഡ് വൻ കവർച്ച; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം പട്ടാപ്പകൽ കവർന്നു

കാസർ​ഗോഡ്: മ‍ഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു, ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം. ആക്സിസ് ബാങ്കിന്റെ എ ടി എമ്മിലേക്ക് പണവുമായി വന്ന വാഹനത്തിൽ നിന്നാണ് 50 ലക്ഷം രൂപയാണ് കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉപ്പള ബസ് സ്റ്റാന്റിന്റെ മുൻവശത്തുള്ള എ ടി എമ്മിലേക്ക് നിറയ്ക്കാനാണ് സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവും പിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിൽ എത്തിയപ്പോൾ ഇവിടെ നിറയ്ക്കാൻ 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകൾ ജീവനക്കാർ ഇതിൽ നിന്ന് വാഹനത്തിന്റെ മധ്യഭാ​ഗത്തെ സീറ്റിൽ എടുത്തുവെച്ചു. തുടർന്ന് ആദ്യത്തെ 50 ലക്ഷം .

bank

എ ടി എമ്മിൽ നിറയ്ക്കാനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എ ടി എം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റിൽ വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകർത്ത് മോഷ്ടാവ് കവർന്നത്. ചുവന്ന ടീ ഷർട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തിൽ നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാൾ ഉപ്പള ബസ് സ്റ്റാൻഡ് ഭാ​ഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തിൽ പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചൽ നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+