കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെവ് ക്യൂ ആപ്പിലൂടെ കോളടിച്ചത് ബാറുകാർക്ക്: സർക്കാർ വിൽപന ശാലകളിൽ വിൽപ്പന കുത്തനെ കുറഞ്ഞു

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ബെവ് കോ ആപ്പുണ്ടാക്കി മദ്യവിൽപ്പന തുടങ്ങിയതോടെേ കോളടിച്ചത് ബാറുടമകൾക്ക്. ഓൺലൈൻ ആപ്പ് മുഖാന്തിരം ആരംഭിച്ച മദ്യവിൽപ്പനയിൽ ബെവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യ വിൽപ്പനശാലകളിൽ വൻ ഇടിവുണ്ടായെന്ന് കണക്കുകൾ പറയുന്നു. ബെവറേജസ് ഔട്ട് ലറ്റുകളിൽ നിന്നും ബാറുകൾ വഴിയും മദ്യം വില്പന നടത്തിയിട്ടും സർക്കാർ മദ്യ വിൽപ്പനശാലകളിൽ കച്ചവടം നടക്കുന്നില്ല. ഉപഭോക്താക്കൾ മദ്യത്തിനായി ആപ്പിൽ കയറി ബുക്ക് ചെയ്താൽ നേരെ പോകുന്നത് ബാറുകളുടെ കോഡ് നമ്പറുകളിലേക്കാണ്.

ഡ്രൈവർക്ക് കൊവിഡ്: മട്ടന്നൂരിൽ എക്സൈസ് ഓഫീസ് അടച്ചു പൂട്ടി!! 16 ജീവനക്കാർ നിരീക്ഷണത്തിൽ!! ഡ്രൈവർക്ക് കൊവിഡ്: മട്ടന്നൂരിൽ എക്സൈസ് ഓഫീസ് അടച്ചു പൂട്ടി!! 16 ജീവനക്കാർ നിരീക്ഷണത്തിൽ!!

ഈ സംഭവത്തിൽ ആപ്പിന് രൂപം നൽകിയവരും സർക്കാറും ഇതേവരെ തുറന്ന പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേ സമയം ബാറുകളിൽനിന്ന് വിൽപ്പന നടത്തുന്ന മദ്യത്തിന് ബെവറേജസ് മദ്യത്തിന്റെ ഗുണനിലവാരം ഇല്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്. ആപ്പ് ബുക്കിംഗിൽ പത്തിൽ എട്ടും പോകുന്നതും ബാറുകളിലേക്കാണത്രെ. കാസർഗോഡ് ജില്ലയിൽ ബെവറേജസ് ഔട്ട് ലെറ്റുകളിൽ നിന്നും ബാറുകൾ വഴിയും മദ്യം വില്പന നടത്തിയിട്ടും രണ്ടാമത്തെ ദിവസംതന്നെ 32 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

 bev-q-app-to-g

രണ്ടാം ദിവസം കാസർഗോഡ് ജില്ലയിൽ 6705 ലിറ്റർ വിദേശ മദ്യമാണ് വിറ്റത്. ദിവസം കഴിയുന്തോറും ഇതിന്റെ ഗ്രാഫ് താഴോട്ടല്ലാതെ ഇതുവരെ മുകളിലോട്ട് ഉയർന്നിട്ടില്ല. 3308 ലിറ്റർ ബിയറും 37 ലിറ്റർ വൈനും ടോക്കൺ വഴി വിതരണം ചെയ്തിരുന്നു. അകെ 66,72,430 രൂപയുടെ മദ്യമാണ് വില്പന നടത്തിയത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ 6705 ലിറ്റർ വിദേശ മദ്യമാണ് വിറ്റത്. 3308 ലിറ്റർ ബീയറും 37 ലിറ്റർ വൈനും ടോക്കൺ വഴി വിതരണം ചെയ്തു. ആകെ 6672430 രൂപയുടെ മദ്യമാണ് വില്പന നടത്തിയത്.

ഇതിൽ കൂടുതൽ മദ്യം വിറ്റത് ഹൊസ്ദുർഗ് എക്സൈസ് സർക്കിളിൽ നിന്നാണ്. 44 ലക്ഷം രൂപയുടേത്. ഇതിന്റെ പകുതി മദ്യം മാത്രമാണ് അതായത് 22.75 ലക്ഷം രൂപയുടേത് മാത്രമാണ് കാസർകോട് എക്സൈസ് സർക്കിളിൽ നിന്ന് വില്പന നടത്തിയത്. മദ്യവില്പന ആരംഭിച്ച ആദ്യ ദിവസം കാസർഗോഡ് ജില്ലയിൽ വിറ്റഴിച്ചത് 99 ലക്ഷം രൂപയുടെ മദ്യമാണ്. അതിലാണ് 30 ശതമാനത്തിന്റെ കുറവ് സംഭവിച്ചത്. 11,983 ലിറ്റർ മദ്യം ആദ്യദിവസം കാസർകോട് ജില്ലയിൽ മാത്രം വിറ്റിരുന്നു. കണക്കുകളിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ സ്ഥിതിയും ഇതുതന്നെയാണ്. ആപ്പിന്റെ തുടക്കം മതൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇതു കൂടാതെ കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മയ്യഴിയിൽ യാതൊരു സാങ്കേതിക തടസവുമില്ലാതെ മദ്യം വിൽക്കുന്നത് കേരളത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇങ്ങനെ കണ്ണൂർ വഴി കാസർഗോട്ടേയ്ക്ക് കടത്തുന്ന മാഹി വിദേശമദ്യവും കാസർകോടൻ അതിർത്തികളിലൂടെയും ഊടുവഴികളിലൂടെ കടത്തുന്ന കർണാടക മദ്യവും കേരള സർക്കാരിന്റെ മദ്യ വിപണിയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്.

English summary
Bevco App and liquor sale in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X