കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി; ശമ്പളമില്ലാതെ ഏഴ് മാസം; ഭെല്‍ ഇഎംഎല്‍ ജീവനക്കാ‍ര്‍ സമരത്തിന്!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ജീവനക്കാര്‍ കമ്പനിക്കകത്ത് സമരം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കമ്പനി നിലവില്‍ കേന്ദ്ര പൊതുമേഖലയില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ( ഭെല്‍ ) സബ് സിഡിയറി യൂണിറ്റാണ്. കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത ഭെല്ലിനാണ്. എന്നാല്‍ ശമ്പളം നല്‍കുന്നില്ലെന്ന് മാത്രമല്ല ഉല്പാദനം നടത്താനാവശ്യമായ പ്രവര്‍ത്തന മൂലധനം പോലും ഭെല്‍ നല്‍കുന്നില്ല.

വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്

കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ കോടിക്കണക്കിന് രൂപയുടെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയാണെന്നും, ഓര്‍ഡറിനനുസരിച്ച് ഉദ്പാദനമില്ലാത്തതാണ് നഷ്ടത്തിന് കാരണമെന്നുമാണ് തൊഴിലാളികളുടെ വാദം. അതേസമയം ഭെല്‍ ഇ .എം.ല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി വളരെ വേഗം പൂര്‍ത്തിയാക്കുമെന്ന് കേരള വ്യവസായ മന്ത്രി മൂന്നുമാസം മുമ്പ് ഉറപ്പു നല്‍കിയിരുന്നു.

bhelprotest-15

ആസ്തി ബാധ്യതകളുടെ അന്തിമ പരിശോധനക്കായി ഭെല്ലില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് കിട്ടുന്ന മുറക്ക് അന്തിമ കരാര്‍ തയ്യാറാകുമെന്നും കമ്പനിയുടെ ഭാവി പദ്ധതികളെ കുറിച്ചു പ്രോജക്ട് തയ്യാറായി വരുന്നതായും മന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലമുണ്ടായ പ്രതിസന്ധിയാണ് കമ്പനിക്കു സംഭവിച്ചതെന്നും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പുതിയ ഒരു റിവൈവല്‍ പാക്കേജ് നടപ്പില്‍ വരുത്താന്‍ എല്ലാ ശ്രമവും യോജിച്ചു നടത്താമെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.

2017 ജൂണിലാണ് കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നെങ്കിലും ഏറ്റെടുക്കല്‍ നടപടി അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കമ്പനിക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. എസ്.ടി.യു നേതാക്കളായ കെ.പി.മുഹമ്മദ് അഷ്‌റഫ്, ടി.അബ്ദുള്‍മുനീര്‍, സി.കെ.വേലായുധന്‍ എന്നിവരാണ് സത്യാഗ്രഹ സമരം നടത്തുന്നത്.

English summary
BHEL EML staffs working without salary for last secen months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X