മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കുമോ?,കാസർഗോഡ് നേട്ടം ആർക്ക്?ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം
കാസർഗോഡ്; സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാകുമെന്ന് ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. ഇവിടെ മാത്രമല്ല, ജില്ലയിലാകെ ഇക്കുറി അട്ടിമറി ഉണ്ടാക്കാന്‍ ആകുമെന്ന പ്രതീക്ഷയും ബിജെപി പുലർത്തുന്നുണ്ട്. എന്നാൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താകുമെന്ന പ്രചവനമാണ് ട്വന്റി ഫോർ ന്യൂസ് മെഗാ പ്രീ പോൾ ഫലം വ്യക്തമാക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും എത്ര സീറ്റുകൾ വരെ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. വിശദാംശങ്ങളിലേക്ക്
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

അഞ്ചിൽ മൂന്നും
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എൽഡിഎഫും യുഡിഎഫും ജില്ലയിൽ കാഴ്ച വെച്ചത്. ബലാബലത്തിനൊടുവിൽ രണ്ട് സീറ്റിൽ യുഡിഎഫും മൂന്ന് സീറ്റിൽ എൽഡിഎഫും ജയിച്ചു.കാസർഗോഡ്, മഞ്ചേശ്വരം മമ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിൽ യുഡിഎഫിനും വിജയിക്കാനായി.

ബിജെപിക്ക് നിരാശ
അതേസമയം ഇക്കുറി ജില്ലയിൽ ബിജെപി വലിയ അട്ടിമറികൾ ഉണ്ടാക്കിയേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമാണ്. മഞ്ചേശ്വരത്താണ് ബിജെപിക്ക് വലിയ സാധ്യത ഉണ്ടെന്ന തരത്തിലുള്ള പ്രവചനങ്ങൾ ചില പ്രീ പോൾ സർവ്വേയിൽ ഉയർന്നത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കായിരുന്നു ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇത്തവണ സാഹചര്യങ്ങൾ എല്ലാം അനുകൂലമാണെന്നാണ് ബിജെപി കണക്ക് കൂട്ടൽ.

യുഡിഎഫ് തന്നെ
എന്നാൽ ബിജെപിയ്ക്ക് ഇക്കുറിയും മഞ്ചേശ്വരത്ത് താമര വിരിയിക്കാനാകില്ലെന്ന് ട്വന്റി ഫോർ ന്യൂസ് സർവ്വേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എകെ എം അഷ്റഫ് വിജയിക്കുമെന്നാണ് സർവ്വേ ഫലം.42 ശതമാനം പേരാണ് അഷ്റഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം രണ്ടാം സ്ഥാനത്ത് ബിജെപി തന്നെ വരുമെന്നും സർവ്വേ പ്രവചിക്കുന്നുണഅട്.

ഉദുമയിൽ അത്ഭുതമൊന്നുമില്ല
കെ സുരേന്ദ്രൻ ജയിക്കുമെന്ന് 34 ശതമാനം പേരും എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശൻ ജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു. മറ്റൊരു മണ്ഡലമായ ഉദുമയിൽ ഇക്കുറി അത്ഭുങ്ങൾ ഒന്നും സംഭവിക്കില്ലെന്നാണ് സർവ്വേ അഭിപ്രായപ്പെട്ടത്. പെരിയ കൊലപാതകം നടന്ന ഉദുമയിൽ യുഡിഎഫ് നേട്ടം ഉണ്ടാക്കിയേക്കുമെന്നു
ള്ള നീരീക്ഷണങ്ങൾ ഉണ്ടായിരുന്നു.

തദ്ദേശ ഫലം
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും എൽഡിഎഫിന് ആശ്വാസം നൽകുന്നതായിരുന്നില്ല. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിലും സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 17 സീറ്റുകളില്‍ ഒൻപത് സീറ്റാണ് ഇവിടെ യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു ഇവിടെ യുഡിഎഫിന് ഉണ്ടായിരുന്നത്.

കുഞ്ഞമ്പു തന്നെ
എന്നാൽ ഇടത് സ്ഥാനാർത്ഥിയായ സിഎച്ച് കുഞ്ഞമ്പു തന്നെ വിജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നാണ് സർവ്വേയിൽ മുന്നിൽ. 44 ശതമാനം വോട്ടാണ് യുഡിഎഫ് നെല്ലിക്കുന്നിന് സർവ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ എംഎ ലത്തിഫാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നും സർവ്വേ പ്രവചിക്കുന്നു.

കാഞ്ഞങ്ങാടും ലഭിക്കും
കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഇ ചന്ദ്രശേഖരന് വിജയക്കൊടി പാറിച്ച കാഞ്ഞങ്ങാട് മണ്ഡലത്തിൽ അദ്ദേഹം തന്നെ വിജയിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. 48 ശതമാനത്തോളം വോട്ട് ഇ ചന്ദ്രശേഖരന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.

കോട്ട കൈവിടില്ല
സിപിഎം കോട്ടയായ തൃക്കരിപ്പൂരില്‍ എല്‍ഡിഎഫിന്റെ എം രാജഗോപാലിനാണ് മുന്‍തൂക്കം. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രവചനം. രണ്ടാം സ്ഥാനത്ത് യുഡിഎഫിന്റെ എം പി ജോസഫുമുണ്ട്.കഴിഞ്ഞതവണ ഇടത് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച ഭൂരിപക്ഷത്തോടെയായിരുന്നു എം രാജഗോപാല്‍ ഉദുമ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണനെ തോല്‍പ്പിച്ചത്. 16348 വോട്ടിന്റെ ഭൂരിപക്ഷമായിരു്നു സിപിഎം നേടിയത്.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം