• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ ജയിപ്പിക്കും; അമിത് ഷായുടെ തന്ത്രം പുറത്തെടുത്ത് ബിജെപി

കാസർഗോഡ്; നേമം കഴിഞ്ഞാൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്കായിരുന്നു മഞ്ചേശ്വരം ബിജെപിക്ക് കൈവിട്ടത്. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്. പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാൻ സാക്ഷാൽ അമിത് ഷായുടെ തന്ത്രം തന്നെയാണ് ബിജെപി മണ്ഡലത്തിൽ പയറ്റാൻ ഒരുങ്ങുന്നത്.വിശദാംശങ്ങളിലേക്ക്

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

 ബിജെപി രണ്ടാം സ്ഥാനത്ത്

ബിജെപി രണ്ടാം സ്ഥാനത്ത്

1987 മുതൽ ഏഴ് തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 1991 ൽ അന്നത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കെജി മാരാർ പരാജയപ്പെട്ടത് വെറും 1000 ത്തോളം വോട്ടുകൾക്കായിരുന്നു. 2016 ൽനിലവിലെ പാർട്ടി അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രൻ പരാജയപ്പെട്ടതാകട്ടെ വെറും 89 വോട്ടിനും.

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കെ സുരേന്ദ്രന്റെ പരാജയം. ലീഗിന്റെ പിബി അബ്ദുൾ റസാഖ് 56870 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്രന് 56781 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ആഞ്ഞ് പിടിച്ചാൽ മണ്ഡലം കൂടെപോരുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. സുരേന്ദ്രന്റെ വിജയം പ്രവചിച്ച് കൊണ്ടുള്ള ചില പ്രീ പോൾ സർവ്വേകളും പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

ശക്തി കേന്ദ്ര

ശക്തി കേന്ദ്ര

അതുകൊണ്ട് തന്നെ സുരേന്ദ്രനെ വിജയിപ്പിക്കാൻ ഇത്തവണ അമിത് ഷായുടെ 'ശക്തികേന്ദ്ര' തന്നെ മണ്ഡലത്തിൽ പരീക്ഷിക്കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്ന് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വിജയിക്കാൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ അമിത് ഷാ നടപ്പിലാക്കിയ തന്ത്രമാണത്രേ 'ശക്തി കേന്ദ്ര'.

46 അംഗങ്ങൾ

46 അംഗങ്ങൾ

46 പേർ ഉൾപ്പെടുന്നതാണ് ശക്തികേന്ദ്രയുടെ ടീം.

മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും കൂടിയാലിച്ച ശേഷമാണ് അംഗങ്ങളെ പ്രത്യേകം റിക്രൂട്ട് ചെയ്തത്. മണ്ഡലത്തിലെ അഞ്ച് ബൂത്തുകൾക്ക് ഒരാൾ എന്ന നിലയിലാണ് ചുമതല നൽകുക. ഇവർ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ബൂത്തിന് ഒരാൾ എന്ന നിലയിൽ നേതാക്കളെ ചുമതലപ്പെടുത്തും.

cmsvideo
  #KLElection 2021 കെ സുരേന്ദ്രന് ബിരുദമില്ലെന്ന് വിവരാവകാശ രേഖ
  ചുമതല ഇങ്ങനെ

  ചുമതല ഇങ്ങനെ

  ശക്തി കേന്ദ്രങ്ങളിലെ ചില അംഗങ്ങൾക്ക് രണ്ടും മൂന്നും ബൂത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്.

  ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ മൊത്തത്തിലുള്ള കണക്കുകളാണ് ശേഖരിക്കുക.

  അതായത്, എത്ര വോട്ടർമാർ, എത്ര ബിജെപി വോട്ടർമാർ ഉണ്ട്, നാട്ടില് ഇല്ലാത്ത എത്ര വോട്ടർമാർ ഉണ്ട് ഇങ്ങനെയുള്ള വിവരങ്ങൾ കണ്ടെത്തും.

  വിവരങ്ങൾ ശേഖരിക്കുന്നത്

  വിവരങ്ങൾ ശേഖരിക്കുന്നത്

  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 291 പേർ കള്ളവോട്ട് ചെയ്തതാണ് പിവി അബ്ദുൾ റസാഖിന്റെ വിജയത്തിന് കാരണമായതെന്നായിരുന്നു ബിജെപി ആരോപിച്ചത്. ഈ സാഹചചര്യത്തിലാണ് ഇത്തരം വിവരങ്ങൾ ശേഖരിക്ുന്നത്.

  എൻഡിഎ വോട്ടുകൾ

  എൻഡിഎ വോട്ടുകൾ

  ഇതിനൊപ്പം തന്നെ മണ്ഡലത്തിലെ എൻഡിഎ വോട്ടുകൾ കൃത്യമായി പെട്ടിയിൽ വീഴുന്നുണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ശക്തികേന്ദ്ര അംഗങ്ങൾ ഉറപ്പുവരുത്തണം. നിലവിൽ 175 ബൂത്തുകളാണ് മഞ്ചേശ്വരത്ത് ഉള്ളത്. ഇതിനോടകം തന്നെ കെ സുരേന്ദ്രൻ ശക്തി കേന്ദ്ര അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

  ഉരുക്ക് കോട്ടയിലെ വിള്ളലില്‍ കോണ്‍ഗ്രസില്‍ ആശങ്ക: 39 വര്‍ഷത്തെ കുത്തക അവസാനിക്കുമെന്ന് എല്‍ഡിഎഫ്

  'ജനവിധിയെ ഭയക്കുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും';രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

  ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

  English summary
  BJP sakthikendra team will work for k surendran in manjeswaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X