കാസര്‍കോട് വനിതാമതിലില്‍ പങ്കെടുത്ത സ്ത്രീകളെ അക്രമിച്ച സംഭവം, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍കോട്: വനിതാമതിലില്‍ പങ്കെടുത്ത് മടങ്ങവെ സ്ത്രീകളെ ആക്രമിക്കുകയും വാഹനത്തിനുനേരെ കല്ലെറിയുകയും ചെയ്ത് സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് സ്ത്രീ സമത്വവും നവോത്ഥാനവും ഉയര്‍ത്തിക്കാട്ടി കേരളത്തിലൂടനീളം മത സാമുദായിക സംഘടനകളുടെ പിന്‍ബലത്തിലൂടെ വനിതാ മതില് തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മതിലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ത്രീകള്‍ പങ്കെടു്തതിരുന്നു. 178 സംഘടനകളുടെ പങ്കാളിത്തമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. 620 കിലോമീറ്റര്‍ നീളത്തിലാണ് മതില് തീര്‍ത്തത്. 50 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തെന്നാണ് സര്‍ക്കാര്‍ കണക്ക്. ലോകം ഉറ്റുനോക്കിയ മതില് ഉയര്‍ന്നതിനൊപ്പം വിവാദവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മറികടക്കാനാണ് മതിലെന്നും മതിലിന് സമാന്തരമായി അയ്യപ്പജ്യോതിയുമായി സംഘപരിവാര്‍ സംഘടനകളും ശബരിമല കര്‍മ്മ സമിതിയും എത്തിയിരുന്നു.

അയ്യപ്പജ്യോതി തെളിയിച്ച ദിവസം കാസര്‍കോട് സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് വനിതാമതിലിന്റെ അന്ന് ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുതിരപ്പാടിയിലെ അജിത് ദീക്ഷിത്, വിജേഷ്, എന്നിവരെയാണ് മായിപ്പാടിയില്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ യുപി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വധശ്രമം, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍ എന്നിവയ്ക്കുള്ള വകുപ്പുകളിലാണ് അറസ്ററ്. പ്രതികളെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications