കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് വനിതാമതിലില്‍ പങ്കെടുത്ത സ്ത്രീകളെ അക്രമിച്ച സംഭവം, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: വനിതാമതിലില്‍ പങ്കെടുത്ത് മടങ്ങവെ സ്ത്രീകളെ ആക്രമിക്കുകയും വാഹനത്തിനുനേരെ കല്ലെറിയുകയും ചെയ്ത് സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് സ്ത്രീ സമത്വവും നവോത്ഥാനവും ഉയര്‍ത്തിക്കാട്ടി കേരളത്തിലൂടനീളം മത സാമുദായിക സംഘടനകളുടെ പിന്‍ബലത്തിലൂടെ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മതിലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ത്രീകള്‍ പങ്കെടു്തതിരുന്നു. 178 സംഘടനകളുടെ പങ്കാളിത്തമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. 620 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ തീര്‍ത്തത്. 50 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തെന്നാണ് സര്‍ക്കാര്‍ കണക്ക്. ലോകം ഉറ്റുനോക്കിയ മതില്‍ ഉയര്‍ന്നതിനൊപ്പം വിവാദവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മറികടക്കാനാണ് മതിലെന്നും മതിലിന് സമാന്തരമായി അയ്യപ്പജ്യോതിയുമായി സംഘപരിവാര്‍ സംഘടനകളും ശബരിമല കര്‍മ്മ സമിതിയും എത്തിയിരുന്നു.

arrest-01-600-06-14784

അയ്യപ്പജ്യോതി തെളിയിച്ച ദിവസം കാസര്‍കോട് സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് വനിതാമതിലിന്റെ അന്ന് ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുതിരപ്പാടിയിലെ അജിത് ദീക്ഷിത്, വിജേഷ്, എന്നിവരെയാണ് മായിപ്പാടിയില്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വധശ്രമം, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍ എന്നിവയ്ക്കുള്ള വകുപ്പുകളിലാണ് അറസ്‌ററ്. പ്രതികളെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

English summary
BJP workers arrested for attacking women who participate in women wall in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X