കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: കല്യാശ്ശേരിയിലെ കള്ളവോട്ട് പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്ത് പോലീസ്. പോളിങ് ഓഫിസർ പൗർണമി, പോളിങ് അസിസ്റ്റന്‍റ് ടി കെ പ്രജിൻ, മൈക്രോ ഒബ്സർവർ എ എ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷൽ പോലീസ് ഓഫിസർ ലജീഷ് എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.
വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തന്നെ കണ്ണൂർ ജില്ലാ കളക്ടർ കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യതായി കളക്ടർ അറിയിക്കുകയായിരുന്നു. അതേസമയം ഇനി റീ പോളിങ് നടത്തില്ലെന്നാണ് കാസർഗോഡ് ജില്ലാ കളക്ടർ അറിയിച്ചത്. വോട്ട് അസാധുവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

കല്യാശേരി പഞ്ചായത്തിലെ 164ാം ബൂത്തിൽ ഏപ്രിൽ 18 നായിരുന്നു വിവാദ സംഭവം നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി എടക്കാൻ വീട്ടിൽ ദേവി എന്ന 92 വയസുകാരി സ്ത്രീയെ ഉദ്യോഗസ്ഥർ വോട്ട് ചെയ്യുക്കുന്നതിനിടെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ അഞ്ചാംപീടികയിലെ കപ്പോട് കാവ് ഗണേശൻ ഇടപെടുകയും കള്ളവോട്ട് ചെയ്തുവെന്നുമാണ് പരാതി. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം നടപടി 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ഇയാൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളും വ്യക്തമാക്കിയിരുന്നു.വീട്ടിൽ വോട്ട് നടപടികൾ പൂർത്തീകരിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്നവിധം ജാഗ്രതയോടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications