രോഗിയോട് കൈക്കൂലി വാങ്ങിയ സംഭവം; കാസര്‍കോട്ടെ ഡോക്ടര്‍മാര്‍ ഡിഎംഒ ക്ക് വിശദീകരണം നല്കി, ആരോഗ്യ വകുപ്പ് ഡയരക്ടരുടെ നടപടി ഉടന്‍
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെ കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരോട് വിശദീകരണം തേടി. തുടര്‍ന്ന് ആരോപണ വിധേയരായ അനസ്തേഷ്യ വിദഗ്ദന് ഡോ. വെങ്കടഗിരി, സര്ജന് ഡോ. സുനില്‍ ചന്ദ്രന് എന്നിവര്‍ ബുധനാഴ്ച രാവിലെ നേരിട്ടെത്തി ഡി.എം.ഒ ഡോ.എ.പി ദിനേശ് കുമാറിന്റെ മുമ്പാകെ വിശദീകരണം നല്കി.
ഇതേ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് ഡി.എം.ഒ റിപോര്‍ട്ട് നല്കി. ഇനി ആരോഗ്യ വകുപ്പ് ഡയരക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്മേല് തുടര്‍ നടപടിയുണ്ടാവുകയെന്ന് ഡി.എം.ഒ ഡോ.എ.പി ദിനേശ് പറഞ്ഞു. അതേസമയം സംഭവത്തില്‍ പരാതിയുമായി ഇതുവരേയും രോഗികളോ ബന്ധുക്കളോ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും സത്യം ഉടന്‍ കണ്ടെത്താനാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.

കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടില്‍ നിന്നും ഡി.എം.ഒ. വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരോട് നേരിട്ട് എത്തി വിശദീകരണം നല്കാന് ഡി.എം.ഒ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഹെര്‍ണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടി സമീപിച്ച രോഗിയില്‍ നിന്നാണ് രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
എന്നാല്‍ ഡോക്ടര്‍മാരുടെ ക്ലിനിക്കില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവിട്ടതെന്നാണ് അറിയുന്നത്. ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ വ്യാപകമായി ആരോപണം ഉണ്ടായിരുന്നു. കൈക്കൂലി വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേല് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് കെ.ജി.എം.ഒ.എ. ജില്ലാകമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications