കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗിയോട് കൈക്കൂലി വാങ്ങിയ സംഭവം; കാസര്‍കോട്ടെ ഡോക്ടര്‍മാര്‍ ഡിഎംഒ ക്ക് വിശദീകരണം നല്‍കി, ആരോഗ്യ വകുപ്പ് ഡയരക്ടരുടെ നടപടി ഉടന്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെ കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരോട് വിശദീകരണം തേടി. തുടര്‍ന്ന് ആരോപണ വിധേയരായ അനസ്‌തേഷ്യ വിദഗ്ദന്‍ ഡോ. വെങ്കടഗിരി, സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രന്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ നേരിട്ടെത്തി ഡി.എം.ഒ ഡോ.എ.പി ദിനേശ് കുമാറിന്റെ മുമ്പാകെ വിശദീകരണം നല്‍കി.

<strong>മോഷ്ടിച്ചെന്ന് ആരോപണം, ദളിത് ബാലന് ക്രൂര ശിക്ഷ നൽകി സവർണർ, വിവസ്ത്രനാക്കി ചൂട് കട്ടയിൽ ഇരുത്തി!</strong>മോഷ്ടിച്ചെന്ന് ആരോപണം, ദളിത് ബാലന് ക്രൂര ശിക്ഷ നൽകി സവർണർ, വിവസ്ത്രനാക്കി ചൂട് കട്ടയിൽ ഇരുത്തി!

ഇതേ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് ഡി.എം.ഒ റിപോര്‍ട്ട് നല്‍കി. ഇനി ആരോഗ്യ വകുപ്പ് ഡയരക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്മേല്‍ തുടര്‍ നടപടിയുണ്ടാവുകയെന്ന് ഡി.എം.ഒ ഡോ.എ.പി ദിനേശ് പറഞ്ഞു. അതേസമയം സംഭവത്തില്‍ പരാതിയുമായി ഇതുവരേയും രോഗികളോ ബന്ധുക്കളോ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും സത്യം ഉടന്‍ കണ്ടെത്താനാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.

general hospital

കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടില്‍ നിന്നും ഡി.എം.ഒ. വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരോട് നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ ഡി.എം.ഒ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഹെര്‍ണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടി സമീപിച്ച രോഗിയില്‍ നിന്നാണ് രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

എന്നാല്‍ ഡോക്ടര്‍മാരുടെ ക്ലിനിക്കില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവിട്ടതെന്നാണ് അറിയുന്നത്. ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ വ്യാപകമായി ആരോപണം ഉണ്ടായിരുന്നു. കൈക്കൂലി വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് കെ.ജി.എം.ഒ.എ. ജില്ലാകമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Bribe issue in Kasargode general hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X