ബസുകൾ ഇന്ന് മുതൽ ചെർക്കള സ്റ്റാന്റിൽ പ്രവേശിക്കണം; നിർദ്ദേശം നൽകി കളക്ടർ
കാസർഗോഡ്: ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റിൽ ബസുകൾ വെള്ളിയാഴ്ച മുതൽ പ്രവേശിക്കണമെന്ന് ജില്ല കളക്ടർ കെ ഇമ്പശേഖർ. ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാത്തത് വലിയ വിവാദമായിന്നു. ഈ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനായി എന്‍എ നെല്ലിക്കുന്ന് എം എൽ എ ഉൾപ്പെടെയുള്ള നേതൃ സംഘത്തിനൊപ്പം ബസ്സ് സ്റ്റാന്റ് പരിസരം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കളക്ടറുടെ നിർദ്ദേശം.
പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ പോകുന്ന ബസ്സുകളെ തിരിച്ചറിയാനും സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയക്ക് നിര്‍ദ്ദേശം നല്കി. ബസ്സുകള്‍ റിവേഴ്സായി തിരിക്കാതെ ബാരിക്കേഡ് വെച്ച് ബസ്സുകള്‍ തിരിച്ചുപോകാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.

ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന രണ്ടു വശത്തെയും റോഡുകളില്‍ അടിയന്തിരമായി അറ്റുകുറ്റപ്പണികള്‍ നടത്താന്‍ പി ഡബ്ല്യു ഡിയെ ചുമതലപ്പെടുത്തി. ജില്ലാ പോലീസ് ചീഫുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇന്ന് (ജൂലൈ 21) മുതല്‍ എല്ലാ ബസ്സുകളും സ്റ്റാന്റിലേക്ക് വരാന്‍ ബസ് ഓണേഴ്സ് പ്രതിനിധികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ബസ്സുകള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ കയറാതെ സര്‍വ്വീസ് നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ബസ്സ് ഓണേഴ്സ് പ്രതിനിധികളുമായി കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ബസ്സ് സ്റ്റാന്റ് പരിസരം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കുമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, സെക്രട്ടറി ഹരികുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പിടിയത്ത്, റിസര്‍ച്ച് അസിസ്റ്റന്റ് ഷീജ, പിഡബ്ല്യൂഡി റോഡ്സ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ രാജീവ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി പ്രജിത്ത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി അരുണ്‍ കുമാര്‍, വിദ്യാനഗര്‍ എസ് ഐ വിജയന് മേലത്ത് കെ എസ് ആർ ടി സി പ്രതിനിധികള്‍, ബസ് ഓണേഴ്സ് പ്രതിനിധികള്‍ എന്നിവരും കലക്ടറെ അനുഗമിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications