കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാസില്ലാതെ അതിർത്തി കടത്തി; കാസർഗോഡ് കോൺഗ്രസ് നേതാവിനെതിരെ കേസ്

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു. ദേലംപാടി പഞ്ചായത്ത് അംഗം കൊറഗപ്പാ റായിക്കെതിരെയാണ് കേസെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെയാണ് ഇദ്ദേഹം അതിർത്തി കടത്തിയത്. കർണാടകയിലെ സുള്യയിലായിരുന്നു ഇയാൾ.

പാസ് ഇല്ലാതത്തിനെ തുടർന്ന് കേരളത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അതിർത്തിയിൽ അധികൃതർ ഇയാളെ അറിയിച്ചു. എന്നാൽ കൊറഗപ്പ റായി പഞ്ചായത്ത് അംഗം എന്ന അധികാരം ഉപയോഗിച്ച് ഇദ്ദേഹത്തെ കടത്തുകയായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടുവഴിയിലൂടെ ഇദ്ദേഹം ദേലംപാടിയിലെത്തി.ഇരുവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

congress-1550907207-1

അതിനിടെ ഇന്ന് ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ്‌ 6ന്‌ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പുല്ലൂർ-പെരിയ പഞ്ചായത്തിൽ താമസിക്കുന്ന 25 വയസുള്ള പുരുഷനാണ്‌ രോഗ ബാധ സ്ഥിരീകരിച്ചത്‌. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കണ്ണൂർ മട്ടന്നൂർ സ്വദേശിക്ക്‌ കഴിഞ്ഞ ദിവസം കോവിഡ്‌ 19 സ്ഥിരീകരിച്ചിരുന്നു. നാട്ടിലെത്തിയ ദിവസം മുതൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2162 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 1887 പേരും ആശുപത്രികളിൽ 275 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.5594 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.4929 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 287 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ഇന്ന് പുതിയതായി 20 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.നിരീക്ഷണത്തിലുള്ള ആരും തന്നെ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചിട്ടില്ല.ആകെ 238 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്സെ.ന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 14 പേർക്കാണഅ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

'പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ''പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ'

ലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

English summary
case against leader for lockdown violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X