കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംസി കമറുദ്ദീന്‍ എംഎല്‍എയെ കുടുക്കിയത് ഗൂഢാലോചന; പിന്നില്‍ അഭിഭാഷകനെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

കാസര്‍ഗോഡ്: ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപണം. കേസില്‍ സംശയമുനയിലുള്ള പലരും രക്ഷപ്പെട്ടുവെന്നും എംഎല്‍എയെ കുടുക്കാന്‍ പ്രത്യേക താല്‍പ്പര്യം ഒരു അഭിഭാഷകന്‍ കാണിച്ചു എന്നുമാണ് നിക്ഷേപകര്‍ പറയുന്നത്. കാഞ്ഞങ്ങാട്ടെ സിപിഎം സഹയാത്രികനായ അഭിഭാഷകനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കമറുദ്ദീന്‍ ജയിലല്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ വ്യത്യസ്ത കേസുകള്‍ കൊടുക്കാന്‍ അഭിഭാഷകന്‍ പ്രേരിപ്പിച്ചു എന്നുമാണ് ആരോപണം.

k

കമറുദ്ദീന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങാതിരിക്കാനാണ് തുടര്‍ച്ചയായി കേസുകള്‍ കൊടുപ്പിച്ചതെന്ന് ചില നിക്ഷേപകരെ ഉദ്ധരിച്ച് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണം നഷ്ടമായതിനെ തുടര്‍ന്ന് നിക്ഷേപകരും ഡയറക്ടര്‍മാരും ഉള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിഹാര ശ്രമങ്ങള്‍ തുടരുന്ന വേളയിലാണ് കേസ് കൊടുക്കാന്‍ അഭിഭാഷകന്‍ പറഞ്ഞതത്രെ. ഒരു കുടുംബത്തിലെ ഒന്നിലധികം പേരോട് പരാതി നല്‍കാനും അതുവഴി കേസുകളുടെ എണ്ണം കൂട്ടാനും ഇദ്ദേഹം നിര്‍ബന്ധിച്ചു എന്നാണ് ആക്ഷേപം.

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

നൂറിലധികം കേസുകളാണ് കമറുദ്ദീനെതിരെ എടുത്തിട്ടുള്ളത്. ഒട്ടേറെ കേസുകളില്‍ ജാമ്യം ലഭിച്ചു. ഏതാനും കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കമറുദ്ദീന് പുറത്തിറങ്ങാം. ഈ വേളയില്‍ വീണ്ടും കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇനിയും പുറത്തുവന്നിട്ടില്ല. അതേസമയം, പണം തിരിച്ചുകിട്ടാനുള്ള സാധ്യത പോലും ഇപ്പോള്‍ ഇല്ലാതായി എന്ന് ചില നിക്ഷേപകര്‍ പറയുന്നു.

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് പുതിയ സംഭവവികാസങ്ങള്‍. കമറുദ്ദീന്‍ മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ഥിയാകണം എന്ന് മുസ്ലിം ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നിക്ഷേപ തട്ടിപ്പ് ആയുധമാക്കാനാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നീക്കം. ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

English summary
Case against MC Kamarudheen MLA was a Conspiracy- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X