കടയടപ്പിക്കുന്നതിനിടെ സംഘര്‍ഷം: പൊലീസ് അതിക്രമമെന്ന് പരാതി, എസ് ഐ ഉള്‍പ്പടെ 8 പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ കടയുടമയ്ക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. അര്‍ധരാത്രിയില്‍ തുറന്ന കട അടപ്പിക്കാനെത്തിയ പൊലീസാണ് കുട്ടികളേയും സ്ത്രീകളുടേയും മുന്നില്‍ വെച്ച് കടയുടമയ്ക്ക് നേരെ അതിക്രമം അഴിച്ച് വിടുകയാണെന്നാണ് പരാതി. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടയുടമയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് പുറത്ത് വന്നിട്ടുള്ളത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പ്രവേശിച്ച് ഒരു യുവാവിനെ കോളറിന് പിടിച്ച് വലിച്ചിടുന്നതും സബ് ഇൻസ്പെക്ടർ യുവാക്കൾക്ക് നേരെ ലാത്തി വീശുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
പ്രകോപനമില്ലാതെ പൊലീസ് സംഘർഷമുണ്ടാക്കുകയായിരുന്നുവെന്നാണ് ഹോട്ടലുടമ അബ്ദുള്‍ മജീദ് വ്യക്തമാക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രാത്രി 10നു ശേഷവും ഹോട്ടൽ പ്രവർത്തിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ബേക്കൽ സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പിജെയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും രാത്രി 11.30 ന് റെസ്റ്റോറന്റിൽ എത്തി കട അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളല്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് രാത്രി 9.30 വരെ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് അവകാശപ്പെടുന്നു.

ഉപഭോക്താക്കളോ ജീവനക്കാരോ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനാൽ ഭക്ഷണശാല എത്രയും പെട്ടെന്ന് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റസ്റ്റോറന്റ് ഉടമ അബ്ദുൾ റഷീദിന്റെ മകൻ സഫീറും (19) അദ്ദേഹത്തിന്റെ അളിയൻ ഹാരിസ് യു വിയും ഭക്ഷണശാല പൂട്ടാൻ വിസമ്മതിച്ചു. "റെസ്റ്റോറന്റ് അടപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചതായി ആരോപിച്ച് ഹാരിസ് കഴുത്തിൽ പിടിച്ച് എന്നെ പുറത്തേക്ക് തള്ളിവിടുകയും ചെയ്തു," - അഡീഷണൽ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പറയുന്നു.
എന്നാല്‍ അപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ പൊലീസ് പിന്‍വാങ്ങുകയും പിന്നീട് കൂടുതല്‍ ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തുകയുമായിരുന്നു. ഹാരിസിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. അറസ്റ്റ് ചെയ്തതിന് ശേഷം അവർ ആസൂത്രിതമായ ഒരു രംഗം സൃഷ്ടിച്ചു. ഉദ്യോഗസ്ഥർ ഹാരിസിനൊപ്പം പോകുമ്പോൾ ഒരു സ്ത്രീ അവരെ തടഞ്ഞു കരയാൻ തുടങ്ങി. കുട്ടികളും കരഞ്ഞു. പക്ഷേ ഉദ്യോഗസ്ഥരാരും സ്ത്രീയെയോ കുട്ടികളെയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും ഡിവൈഎസ്പി സുനിൽ കുമാർ സി കെ പറയുന്നു.
എന്നാല്‍ പതിനഞ്ചോളം വരുന്ന സംഘം ഇതിനിടയില്‍ പൊലീസിന് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു. അതോടെ പൊലീസീനും ബലം പ്രയോഗിക്കേണ്ടി വന്നു. നേരത്തെ 3 തവണ ഇതേ ഹോട്ടലിനെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. അതിനു ശേഷവും ഹോട്ടൽ പഴയപോലെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംഘര്‍ഷത്തില്‍ എസ്ഐ ഉള്‍പ്പടെ 8 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
അതേസമയം പൊലീസ് പക്ഷപാതപരമായി ഇടപെട്ട് സംഘര്‍ഷം ഉണ്ടാക്കുകയാണെന്നാണ് ഹാരിസ് ആരോപിക്കുന്നത്. തങ്ങളുടെ ഹോട്ടല്‍ മാത്രമല്ല തൊട്ടടുത്തുള്ള ഹോട്ടലുകളൊന്നും അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം ഹോട്ടലിലുണ്ടായിരുന്ന കസ്റ്റമറെ അടിച്ചു. പിന്നീട് പെങ്ങളുടെ മകനെയും സ്റ്റാഫിനെയും അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് എന്നെയും അടിച്ചത്. പിന്നീട് കടയില്‍ നിന്നും പോയ ഉദ്യോഗസ്ഥന്‍ കൂടുതല്‍ പൊലീസിനെ കൂട്ടി വന്ന് സത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ച് വിടുകയായിരുന്നുവെന്നും ഹാരിസ് പറയുന്നു.
ഭാര്യഷഫാന, മകള്‍ സഫഖലീല്‍, ബന്ധുക്കളായ കെ.ബഷീര്‍, ഷഹദ, ഇക്ബാല്‍ ജംഗ്ഷനിലെ റംഷീദ്, മാണിക്കോത്ത് ദില്‍ഷാദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വനിത പൊലിസുകാര്‍ പോലും ഇല്ലാതെയായിരുന്നു സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ പൊലീസ് അതിക്രമമെന്നും ഹാരിസ് പറയുന്നു.












Click it and Unblock the Notifications