അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്ത് ചെന്നെന്ന് സൂചന; ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു
കാസര്‍കോട്: കാസര്‍കോട് പെരുമ്പള ബേനൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോര്ം റിപ്പോര്‍ട്ടില്‍ സൂചന. വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്ജന് പൊലീസിനോട് നേരത്തെ സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. കൂടാതെ വിദ്യാര്‍ത്ഥിനി എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രാസപരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അതേസമയം, അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന് സിന്‍ഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി. രാംദാസ് അറിയിച്ചിരുന്നു. കാസര്‍കോട് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകള്‍ അഞ്ജുശ്രീ(19) മരണപ്പെട്ടത്. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു.

ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരണപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചിരുന്നു. ആരോഗ്യ വിഭാഗവും ഭക്ഷ്യ വിഭാഗവും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31 ന് കുഴി മന്തി, മയോണൈസ്,ഗ്രീന്‍ ചട്ണി ചിക്കന്‍ 65,എന്നിവ കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയായിരുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications