കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കുതിച്ച് ഉയരുന്നു; സാമൂഹ്യവ്യാപനം തടയാം,നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയുന്നതിനായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ .വി അറിയിച്ചു. വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസത്തെ കര്‍ശനമായ റൂം ക്വാറന്റീന്‍ പാലിക്കേണ്ടതാണ്. 14 ദിവസത്തെ റൂം ക്വാറന്റീന്‍ കഴിഞ്ഞാല്‍ അടുത്ത 14 ദിവസം പ്രസ്തുത വ്യക്തിയും കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം.

വീടുകളില്‍ പ്രത്യേക മുറിയില്‍ ഐസലേഷന്‍ കഴിയണം.വായുസഞ്ചാരമുള്ള ബാത്‌റൂം അറ്റാച്ചഡ് മുറിയാണ് നല്ലത്.സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും അടച്ചു പിടിക്കണം.

corona35-1

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ ഈ മുറിയില്‍ പ്രവേശിക്കരുത്.വീട്ടിലുള്ള അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക. വീട്ടിലുള്ള ഒരംഗത്തെ ഇദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തണം. ഇവരല്ലാതെവേറെ ആരും തന്നെ ഇദ്ദേഹവുമായി ഇടപഴകരുത്

ഈ അംഗം 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം. ഗര്‍ഭിണികളോ, എന്തെങ്കിലും മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരോ ആകരുത് .ഈ അംഗം മുറിയില്‍ പ്രവേശിക്കരുത്ഈ അംഗം നിരീക്ഷണത്തില്‍ കഴിയുന്ന ആളുമായി അത്യാവശ്യഘട്ടത്തില്‍ ഇടപഴകേണ്ടി വരുമ്പോള്‍ രണ്ടുപേരും മാസ്‌ക് ധരിക്കേണ്ടതും ഉടന്‍തന്നെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

ക്വാറന്റീനിലുള്ളവ്യക്തി പ്രത്യേക പാത്രം,വസ്ത്രം, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സ്വയം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ള വ്യക്തിക്ക് ഭക്ഷണം നല്‍കുമ്പോള്‍ വേറൊരു പാത്രത്തില്‍ ഭക്ഷണം കൊണ്ടുവന്ന വ്യക്തി ഉപയോഗിക്കുന്ന പാത്രത്തിലേക്ക് പകര്‍ന്ന് നല്‍കുകയാണ് വേണ്ടത്.

ക്വാറന്റീനിലുള്ളവര്‍ഉപയോഗിക്കുന്ന ബാത്‌റൂം, ടോയ്‌ലറ്റ്എന്നിവ സ്വന്തമായി വൃത്തിയാക്കണം.

വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വച്ചതിനുശേഷം കഴുകണം (ഒരു ലിറ്റര്‍ വെള്ളത്തിന് 3.5ടി സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കിയതിന്റെ തെളിലായനി മതിയാകും). ഉപയോഗിച്ച സാധനങ്ങള്‍ പങ്കു വെക്കരുത്. ഉപയോഗിച്ച പാത്രങ്ങള്‍ഡിറ്റര്‍ജന്റോ സോപ്പോ ഉപയോഗിച്ച് കഴുകണം

റൂം ക്വാറന്റീന്‍ കഴിഞ്ഞാല്‍ അടുത്ത 14 ദിവസം വേണം കരുതല്‍പൊതുഗതാഗതംഒഴിവാക്കുക, പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ആവശ്യ ഘട്ടത്തില്‍ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പുറത്തിറങ്ങുക.ആളുകളുമായുംകുടുംബങ്ങളുമായും ഇടപഴകേണ്ടി വരുമ്പോള്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കുക. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക .ഹസ്തദാനം ഒഴിവാക്കുക
.
വ്യക്തി ശുചിത്വം പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക .സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ,മൂക്ക് എന്നിവ തൂവാല കൊണ്ട് അടച്ചു പിടിക്കുക.

പനി, തലവേദന, ചുമ,തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ഫോണ്‍ മുഖേന അറിയിക്കുകയോ ജില്ലാ കണ്‍ട്രോള്‍ സെല്ലിന്റെ നമ്പറായ 9946000293,9946000493എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം.

English summary
community transmission-guidelines to be followed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X