ദോഷമകറ്റാൻ കോഴി ചോര കുടിപ്പിച്ചു; ഛർദ്ദിച്ച് അവശായ സത്രീകൾ, അന്വേഷണം ആരംഭിച്ച് പോലീസ്
കാസറഗോഡ്; കർണാടക സ്വദേശികളായ യുവതികളെ മന്ത്രവാദത്തിന്റെ പേരിൽ കോഴി ചോര കുടിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മഞ്ചേരി പോലീസ്. പൈവളിഗെയിലുള്ള മന്ത്രിവാദിക്കെതിരെയാണ് അന്വേഷണം. വീട്ടിലെ ദോഷം പരിഹരിക്കാൻ എ്ന പേരിലാണ് ഇയാൾ സ്ത്രീകളെ ചോര കുടിപ്പിച്ചത്. വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകൾ ചർദ്ദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കർണാടക അതിർത്തി പ്രദേശത്ത് നിന്നുള്ള രണ്ട് സ്ത്രീകൾ ഒരാഴ്ച മുൻപാണ് മന്ത്രിവാദിനിയെ തേടി പൈവളിഗയിൽ എത്തിയത്. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പരിഹാരം കണ്ടെത്തി തരണമെന്നുമായിരപന്നു ആവശ്യം. പ്രശ്നം ഗുരുതരമാണെന്നും അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ അനുഭവിക്കേണ്ടി വരുമെന്നുമാണത്രേ മന്ത്രവാദി സ്ത്രീകളെ ഉപജേശിച്ചത്. പരിഹാര ക്രിയകൾക്കായി രണ്ട് കോഴികളുമായി എത്താനും മന്ത്രവാദിനി ആവശ്യപ്പെട്ടു.
ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് കോഴികളുമായി സ്ത്രീകൾ എത്തി. ഇതിനെ കൊന്ന് ഇവയുടെ ചോര കുടിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നത്രേ. ചോര കുടിച്ച സ്ത്രീകൾ നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഛർദ്ദി അനുഭവപ്പെട്ട സ്ത്രീയോട് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് മന്ത്രവാദിയെ കുറിച്ച് ഇവർ പറഞ്ഞു. പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മരിക്കയിൽ മന്ത്രവാദിയും അമ്മയും താമസിക്കുന്ന വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications